ചലച്ചിത്രം

നടന്‍ റോണ്‍സണ് വധു 'ബേബി' നീരജ; താരവിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത്

സമകാലിക മലയാളം ഡെസ്ക്


സീരിയൽ നടൻ റോണ്‍സണ്‍ വിന്‍സെന്റ് വിവാഹിതനായി. ഡോ. നീരജയാണ് വധു. വംശം, കണ്ണേ മടങ്ങുക തുടങ്ങിയ സിനിമകളിൽ ബാലതാരമായ തിളങ്ങിയ നടിയാണ് നീരജ. 2005ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും നീരജ സ്വന്തമാക്കിയിരുന്നു.

കൊച്ചിയില്‍ ഈ മാസം രണ്ടാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു ചട‌ങ്ങുകൾ.

സൂഹൃത്തുവഴി വന്ന ആലോചന വീട്ടിൽ പറയുകയും എല്ലാവരുടെയും സമ്മതത്തോടെ വിവാഹത്തിലേക്ക് എത്തുകയായിരുന്നുമെന്നാണ് റോൺസൺ പറയുന്നത്. തങ്ങൾ രണ്ട് മതത്തിൽപെട്ടവരാണെന്നും കാസ്റ്റ് പ്രശ്നമാകുമോ എന്ന പേടിയുണ്ടായിരുന്നെന്നും റോൺസൺ പറയുന്നു. എന്നാൽ എതി‌ർപ്പുകളൊന്നുമില്ലാതെ ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം അറിയിക്കുകയായിരുന്നു.

വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തതെന്നും ഫെബ്രുവരി 28, 29, മാർച്ച് 1 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് വച്ച് വിരുന്ന് സംഘടിപ്പിക്കുന്നുണ്ടെന്നും റോൺസൺ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്