ചലച്ചിത്രം

'മലയാള സിനിമയെ ഇന്ന് ഈ നിലയില്‍ എത്തിച്ചത് ഫഹദ് ഫാസില്‍'; പ്രശംസിച്ച് നിര്‍മാതാവ്

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമ ഇന്ന് ഈ നിലയില്‍ എത്താന്‍ കാരണം നടന്‍ ഫഹദ് ഫാസിലാണെന്ന് നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ കല്ലിയൂര്‍ ശശി. സിനിമയിലെ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് ഫഹദ് ഫാസിലാണെന്നും ന്യൂജനറേഷന്‍ നടന്മാരിലെ യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണ് അദ്ദേഹമെന്നുമാണ് ശശി പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍.

'അതിഭാവുകത്വം ഇല്ലാതെ കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ തന്നെയാണ് ഇപ്പോള്‍ കൂടുതല്‍. അത് നല്ലൊരു സൈന്‍ ആണ്. പുതിയ തലമുറയില്‍ ഫഹദ് ഫാസിലാണ് അതിന് തുടക്കമിട്ടത്. ഇടക്കാലത്ത് വിട്ടു നിന്നിട്ട് തിരിച്ചുവന്ന് ചെയ്ത സിനിമകള്‍ എല്ലാം മികച്ചതായിരുന്നു. നല്ല കാലിബര്‍ ഉള്ള നടനാണ് ഫഹദ്. ന്യൂജനറേഷന്‍ നടന്മാരില്‍ ആര്‍ട്ടിസ്റ്റ് എന്ന് ഉറക്കെ പറയാന്‍ കഴിയുന്ന ഒരാളേയുള്ളൂ, അത് ഫഹദ് ഫാസിലാണ് . യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണ് അദ്ദേഹം. ഇടക്കാലത്ത് വന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയിലുമൊക്കെ ഫഹദ് ഫാസിലല്ലാതെ മറ്റൊരു അറിയപ്പെടുന്ന ഹീറോയും അഭിനയിക്കാന്‍ തയ്യാറാവില്ല. അവരെല്ലാം സ്വന്തം ഇമേജ് നോക്കുകകയൊള്ളൂ. ഫഹദ് അവിടെ നോക്കിയത് തന്റെ കഥാപാത്രമായിരുന്നു. ചുരുക്കം ചിലര്‍ക്കെ അതിന് കഴിയൂ'. കല്ലിയൂര്‍ ശശി പറഞ്ഞു.

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ട്രാന്‍സ് റിലീസിന് തയാറെടുക്കുകയാണ്. നസ്രിയ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അന്‍വര്‍ റഷീദാണ്. ഫെബ്രുവരി 20നാണ് ചിത്രം പുറത്തെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ