ചലച്ചിത്രം

'എന്താ ഇത്! നോ കിസ്, നോ കിസ്'; കല്യാണ ആഘോഷങ്ങളുമായി പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ട്രെയിലര്‍

സമകാലിക മലയാളം ഡെസ്ക്

മ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്ത്. വിനയ് ഫോര്‍ട്ട്, ശ്രിന്ദ, ശാന്തി ബാലചന്ദ്രന്‍, അരുണ്‍ കുര്യന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശംഭു പുരുഷോത്തമനാണ്. കല്യാണ ആഘോഷം പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ രസകരമാണ്. 

അരുണിന്റേയും ശാന്തിയുടേയും വിവാഹത്തെ പ്രമേയമാക്കിയാണ് ചിത്രം. ഇരുവരും തമ്മിലുള്ള ലില് ലോക്ക് രംഗവും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് ചിന്താഗതിയുള്ള രണ്ടു കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ശാന്തിയുടെ കഥാപാത്രം ലിന്റയും അരുണിന്റെ കഥാപാത്രം രോഹനും. അരുണിന്റെ സഹോദരന്‍ റോയ് ആയിട്ടാണ് വിനയ് ഫോര്‍ട്ട് വരുന്നത്. എന്തായാലും ശാന്തിയുടേയും അരുണിന്റേയും ലിപ് ലോക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇത് കുറച്ച് കടുത്തുപോയി എന്നാണ് ചിലരുടെ കമന്റ്. 

മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അനുമോള്‍, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തിലുണ്ട്. ഏറെ ചര്‍ച്ചചെയ്യപ്പെട്ട വെടിവഴിപാടിന് ശേഷമുള്ള ശംഭുവിന്റെ അടുത്ത ചിത്രമാണ് ഇത്. എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍