ചലച്ചിത്രം

'ആഷിക്കിന് പണത്തിന്റെ കാര്യത്തിൽ ഒരു കൃത്യതയുമില്ല, ആ ബ്ലാങ്ക് ചെക്കുകള്‍ ഇപ്പോഴും എന്റെ കൈയിലുണ്ട്'; പിന്തുണയുമായി നിർമാതാവ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വിവാദത്തിൽ ആഷിക്ക് അബുവിന് പിന്തുണയുമായി നിർമാതാവ് ജോളി ജോസഫ്. '' വലതു വശത്തെ കള്ളൻ '' എന്ന നടക്കാതെ പോയ സിനിമയ്ക്കായി അഡ്വാൻസ് വാങ്ങിയ തുക അതുപോലെ തിരിച്ചുതന്ന ആളാണ് ആഷിക്ക് അബുവെന്നും രാഷ്ട്രീയ നിലപാട് മൂലം വേദനിപ്പിക്കുന്ന വ്യക്തിപരമായ അപമാനം ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു. 

ബിജിപാൽ തനിക്കിന്നും കീശയുടെ വലിപ്പമളക്കാത്ത കലാകാരനാണെന്നും ജോളി പറഞ്ഞു. ഷഹബാസ് അമനും പണവും രണ്ടു ദ്രുവങ്ങളാണെന്ന് ആർക്കാണറിയാത്തതെന്നും അദ്ദേഹം കുറിപ്പിൽ ചോദിക്കുന്നുണ്ട്.  ഇവർക്കൊന്നും പണം കൈകാര്യം ചെയ്തു പരിചയമില്ല . മറ്റുള്ളവരെ ആശ്രയിച്ചേ അവർക്കിന്നും പണം കൈകാര്യം ചെയ്യാനാകൂ, അദ്ദേഹം കുറിച്ചു. 

ജോളി ജോസഫിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

ആഷിക്ക് അബു പണത്തിന്റെ കാര്യത്തിൽ ഒരു കൃത്യതയും വെച്ച് പുലർത്താറില്ല..!

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉള്ളപ്പോൾ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഇവർക്കൊന്നും പണം കൈകാര്യം ചെയ്തു പരിചയമില്ല . മറ്റുള്ളവരെ ആശ്രയിച്ചേ അവർക്കിന്നും പണം കൈകാര്യം ചെയ്യാനാകൂ..

ജോൺ പോൾ സാറിന്റെ കാർമികത്വത്തിൽ ഞാൻ നിർമിച്ച് , ആഷിക്ക് അബുവിന്റെ സംവിധാനത്തിൽ പ്രിത്വിരാജ് നായകനായ '' വലതു വശത്തെ കള്ളൻ '' എന്ന സിനിമ സാറ്റലൈറ്റ് കച്ചവടമാക്കിയിട്ടും , സെൻട്രൽ പിക്ചേർസ് വിതരണത്തിനെടുത്തിട്ടും പല പല കാരണങ്ങളാൽ ചിത്രീകരണം മാത്രം നടന്നില്ല...! ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ,അഡ്വാൻസ് കൊടുത്ത വകയിൽ ആ പ്രോജെക്ടിലെ രണ്ടാളുകൾ കൃത്യമായി തിരിച്ചു തന്നു, ആഷിക്കും ,രാജുവും, അവരുടെ അക്കൗണ്ടൻമാർ വഴി ...!

ഞാൻ നിർമിച്ചു സംവിധാനം ചെയ്ത '' സ്‌പീച് ലെസ്സ് '' എന്ന ഹ്രസ്വ ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലായിരുന്നു. അന്തരിച്ച നിർമാതാവ് ഷഫീർ സേട്ട് വഴി പരിചയപ്പെട്ട ബിജിപാൽ എനിക്കിന്നും കീശയുടെ വലിപ്പമളക്കാത്ത കലാകാരനാണ് .. പാവം ഷഹബാസ് അമനും പണവും രണ്ടു ദ്രുവങ്ങളാണെന്ന് ആർക്കാണറിയാത്തത് ...?

ആഷിക്കിന്റെ അന്തരിച്ച പിതാവ് ആശുപത്രിയിൽ ആയിരുന്നപ്പോൾ വളരെ പെട്ടെന്ന് എടുക്കാൻ കുറച്ചധികം പണം വേണമായിരുന്നു. വേറെ ഒരു സുഹൃത്തു മുഖേനെ ഏർപ്പാടുചെയ്ത പണം ഉടനെ തിരികെ നൽകിയിട്ടും , ഈട് നൽകിയ ബ്ലാങ്ക് ചെക്കുകൾ ആഷിക്ക് തിരികെ വാങ്ങിയിട്ടില്ല , തിരികെ വാങ്ങിച്ചോളാമെന്ന് പലപ്പോഴും എനിക്കുറപ്പുനൽകിയ ബ്ലാങ്ക്ചെക്കുകൾ ഇപ്പോഴും എന്റെ കൈവശമുണ്ട് ....!

സമൂഹനന്മക്കു രാഷ്ട്രീയക്കാരെയും കലാകാരന്മാരെയും കലാകാരികളെയും ആവശ്യമാണ്. പോരായ്മകളുണ്ടെങ്കിൽ വിമർശനങ്ങളാവാം, പക്ഷേ രാഷ്ട്രീയ നിലപാട് മൂലം , വേദനിപ്പിക്കുന്ന വ്യക്തിപരമായ അപമാനം ഒഴിവാക്കേണ്ടതാണ് . കാരണം , ആഷിക്ക് അബു മാത്രമല്ല ഷഹബാസ് അമനും ബിജിപാലും അങ്ങിനെയുള്ള പല കലാകാരന്മാരും പണത്തിന്റെ കാര്യത്തിൽ ഒരു കൃത്യതയും വച്ച് പുലർത്താറില്ല, അവർക്കതറിയില്ല എന്നതാണ് സത്യം .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി