ചലച്ചിത്രം

'എനിക്ക് പൃഥ്വിരാജിനെയും ബിജു മേനോനെയും അറിയാം, നീ ഏതാടാ'; ചിരിപടർത്തി പിഷാരടിയുടെ ചിത്രം 

സമകാലിക മലയാളം ഡെസ്ക്

സ്റ്റേജിലും ടിവി ഷോകളിലും എന്ന പോലെ സോഷ്യൽ മീഡിയയിലും തന്റെ നർമ്മം കൊണ്ട് കയ്യടി വാങ്ങുന്ന താരമാണ് രമേഷ് പിഷാരടി. പിഷാരടിയുടെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിൽ ഏറ്റവും ഒടുവിലായി പങ്കുവയ്ക്കപ്പെട്ട പോസ്റ്റാണ് ഇപ്പോൾ ചിരിപടർത്തിയിരിക്കുന്നത്. അയ്യപ്പനും കോശിയും സിനിമയിലൂടെ ഹിറ്റായി മാറിയ നഞ്ചിയമ്മയുടെ ഒരു ഡയലോ​ഗ് കടമെടുത്താണ് ഇക്കുറി പിഷാരടി ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്. 

പൃഥ്വിരാജ്: അമ്മയ്ക്ക് പൃഥ്വിരാജ് ആരാണെന്ന് അറിയുമോ, 
നഞ്ചിയമ്മ: എനിക്കറിയില്ല, 
പൃഥ്വിരാജ്:  ബിജു മേനോന്‍ ആരാണെന്ന് അറിയുമോ
നഞ്ചിയമ്മ: അറിയില്ലാ
പൃഥ്വിരാജ്:  അമ്മ പാടിയ പാട്ട് ഏത് സിനിമയിലെയാണെന്ന് അറിയുമോ
നഞ്ചിയമ്മ:  'എന്റെ ആണോ'

ഇതായിരുന്നു ഏറെ വൈറലായ ആ വാക്കുകൾ. എന്നാൽ ഇതേ വാക്കുകൾ കടമെടുത്താണ് പിഷാരടി തന്റെ പുതിയ ഫോട്ടോയ്ക്ക് ക്യാപ്ഷൻ ഒരുക്കിയിരിക്കു‌ന്നത്. പ്രായമായൊരു സ്ത്രീയോടൊപ്പം സംസാരിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ‘എനിക്ക് പൃഥ്വിരാജ് ആരാണെന്നും അറിയാം; ബിജു മേനോൻ ആരാണെന്നും അറിയാം. നീ ഏതാടാ’ , എന്നായിരുന്നു പിഷാരടിയുടെ ക്യാപ്ഷൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്