ചലച്ചിത്രം

'നിങ്ങള്‍ എന്റെ കണ്ണിലേക്ക് നോക്കിയാല്‍ ഇന്നും എനിക്ക് നാണംവരും, ചിരിച്ചാല്‍ ദുര്‍ബലയാകും'; സുന്ദറിനോടുള്ള പ്രണയം പറഞ്ഞ് ഖുശ്ബു

സമകാലിക മലയാളം ഡെസ്ക്


തെന്നിന്ത്യന്‍ സിനിമയില്‍ മിന്നും താരമായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് സംവിധായകനും നടനുമായ സുന്ദറിനെ ഖുശ്ബു വിവാഹം ചെയ്യുന്നത്. ഷൂട്ടിങ് ലൊക്കേഷനിലാണ് ഇരുവരുടേയും പ്രണയം പൂവിട്ടത്. ഖുശ്ബുവിനോട് സുന്ദര്‍ പ്രണയം തുറന്നു പറഞ്ഞിട്ട് ഇരുപത്തിയഞ്ച് വര്‍ഷം തികഞ്ഞിരിക്കുകയാണ്. വിവാഹഭ്യര്‍ത്ഥ നടത്തിയ ആ ദിവസത്തെക്കുറിച്ച് മനോഹരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. 

1995 ല്‍ പുറത്തിറങ്ങിയ സുന്ദര്‍ സിയുടെ ആദ്യ ചിത്രം മുറൈമാമന്റെ ലൊക്കേഷനില്‍വെച്ചാണ് ഖുശ്ബുവിനോടുള്ള പ്രണയം സംവിധായകന്‍ തുറന്നു പറഞ്ഞത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. ഇന്നും നിങ്ങളെന്റെ കണ്ണുകളിലേക്ക് നോക്കിയാല്‍ എനിക്ക് നാണംവരുമെന്നാണ് ഖുശ്ബു കുറിക്കുന്നത്. ആരാധകരുടെ മനസും കീഴടക്കുകയാണ് ഖുശ്ബുവിന്റെ കുറിപ്പ്. 

''ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് ഈ ദിവസമാണ് നിങ്ങള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയത്. നമ്മുടെ കുഞ്ഞുങ്ങള്‍ ആരെപ്പോലെ ആയിരിക്കണം എന്നറിയാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഇന്ന് 25 വര്‍ഷങ്ങള്‍ക്കു ശേഷവും ഒന്നും മാറിയിട്ടില്ല. ഞാന്‍ ഇപ്പോഴും അതുപോലെ നിങ്ങളെ സ്‌നേഹിക്കുന്നു. ഇന്നും നിങ്ങള്‍ എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ എനിക്ക് നാണം തോന്നാറുണ്ട്. ഇന്നും നിങ്ങള്‍ എന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ ഞാന്‍ ദുര്‍ബലയാകാറുണ്ട്.. സുന്ദര്‍, എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതിന് നന്ദി.. ലവ് യു ഡാ,'' ഖുശ്ബു കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്