ചലച്ചിത്രം

'അച്ഛന്‍ തന്നെ മിഴിവോടെ വരച്ചുകാട്ടിയല്ലോ; അനൂപ് സത്യന്‍, പ്ലീസ് ഇന്നത്തെ പിള്ളേര്‍ ഇങ്ങനെയല്ല'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇത്രയും പിന്തിരിപ്പന്‍ മനോഭാവമുള്ള നായികയെ ഇക്കാലത്ത് വരനെ ആവശ്യമുണ്ടെന്ന സിനിമയില്‍ അവതരിപ്പിക്കാന്‍ അനൂപ് സത്യന് എങ്ങനെ കഴിഞ്ഞു എന്നതില്‍ അദ്ഭുതമുണ്ടെന്ന് എഴുത്തുകാരന്‍ എതിരന്‍ കതിരവന്‍. ഒറ്റയ്ക്കായ അമ്മയുടെ പ്രേമത്തെപ്പറ്റിയും രണ്ടാം കല്യാണത്തെക്കുറിച്ചും വേവലാതി മാത്രമല്ല കടുത്ത എതിര്‍പ്പും ദേഷ്യവുമാണ്. 35 കൊല്ലം മുന്‍പ്, 1985 ഇല്‍ത്തന്നെ 'അമ്മ വീണ്ടും കല്യാണം കഴിക്കണം' എന്ന് പറഞ്ഞ മകള്‍ നമ്മുടെ സിനിമകളിലൊക്കെ വന്നു പോയത് ഇദ്ദേഹം അറിഞ്ഞില്ലെയെന്നും എതിരന്‍ കതിരവന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

സങ്കടം തോന്നിയത് സംവിധായകന്റെ അച്ഛന്‍ തന്നെ അമ്മമകള്‍ ബന്ധം സമകാലീനമായി, മിഴിവോടേ അച്ചുവിന്റെ അമ്മ എത്ര ചിത്രത്തില്‍ വരച്ച് കാട്ടിയത് ഓര്‍ത്തപ്പോഴാണ്, അനൂപ് സത്യന്‍, പ്ലീസ്, ഇന്നത്തെ പിള്ളേര്‍ ഇങ്ങനെയല്ല.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇത്രയും പിന്തിരിപ്പന്‍ മനോഭാവമുള്ള നായികയെ ഇക്കാലത്ത് സിനിമയില്‍ അവതരിപ്പിക്കാന്‍ അനൂപ് സത്യന് (വരനെ ആവശ്യമുണ്ട്) എങ്ങനെ കഴിഞ്ഞു എന്ന് അദ്ഭുതമുണ്ട്. ഒറ്റയ്ക്കായ അമ്മയുടെ പ്രേമത്തെപ്പറ്റിയും രണ്ടാം കല്യാണത്തെക്കുറിച്ചും വേവലാതി മാത്രമല്ല കടുത്ത എതിര്‍പ്പും ദേഷ്യവുമാണ്. 35 കൊല്ലം മുന്‍പ്, 1985 ഇല്‍ത്തന്നെ 'അമ്മ വീണ്ടും കല്യാണം കഴിക്കണം' എന്ന് പറഞ്ഞ മകള്‍ നമ്മുടെ സിനിമകളിലൊക്കെ വന്നു പോയത് ഇദ്ദേഹം അറിഞ്ഞില്ലെ? ഭരതന്റെ ഒഴിവുകാലം (പദ്മരാജന്റെ കഥ, തിരക്കഥ).ശ്രീ വിദ്യപ്രേം നസീര്‍രോഹിണി ഒക്കെക്കൂടി സമകാലീന ചിന്താഗതികള്‍ പ്രകടമാക്കിയതാണ്‍ 'ഒഴിവുകാലം' ഇല്‍. ഇവിടെ നായികയെ കല്യാണം കഴിക്കാന്‍ പ്ലാനിട്ടവനും അമ്മയുടെ കാര്യം കേട്ട് ഓടുകയാണ്. മാരിയേജ് ബ്യൂറോയില്‍ മുല്ലപ്പൂവും ചൂടി ഫോടോ കൊടുക്കാന്‍ ചെല്ലുന്നവളാണത്രെ ഇന്നത്തെ പെണ്‍ കുട്ടികള്‍. അതി രാവിലെ ആരോടും പറയാതെ വീട്ടില്‍ പെണ്ണൂ കാണന്‍ പയ്യനും അച്ഛനും അമ്മയും എത്തുമത്രേ. പീഡനക്കാരനായ ഭര്‍ത്താ വില്‍ നിന്ന് തനിയേ രക്ഷപെട്ട് ഒറ്റയ്ക്ക് മകളെ വളര്‍ത്തി, രണ്ട് ജോലി (ഫ്രെഞ്ച് ടീച്ചര്‍, വര്‍ക്ക് ഔട് ട്രെയിനര്‍) ചെയ്യുന്ന അമ്മ മകള്‍ക്ക് ചെറിയ പനി വന്നപ്പോള്‍ ജോലിയ്ക്ക് പോകാതെ കൂടെ കെട്ടിപ്പിടിച്ച് കിടക്കണമത്രേ!. കറുത്തവനും വണ്ണമുള്ളവനും സ്വീകാര്യനല്ലെന്നും പക്ഷേ മഴയത്ത് കുടയുമായി വന്ന് നന്നാകാനുള്ള യോഗ്യതയുണ്ടെന്നും കാണിയ്ക്കുന്നുമുണ്ട്. സങ്കടം തോന്നിയത് സംവിധായകന്റെ അച്ഛന്‍ തന്നെ അമ്മമകള്‍ ബന്ധം സമകാലീനമായി, മിഴിവോടേ വരച്ചുകാട്ടിയല്ലോ (അച്ചുവിന്റെ അമ്മ) എന്ന് ഓര്‍ത്തപ്പോഴാണ്. അനൂപ് സത്യന്‍, പ്ലീസ്, ഇന്നത്തെ പിള്ളേര്‍ ഇങ്ങനെയല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ