ചലച്ചിത്രം

'അറിയാത്ത പണി ചെയ്യുന്നതിന്റെ വല്ല അഹങ്കാരവുമുണ്ടോന്ന് നോക്കിയേ'; ഗിറ്റാറുമായി പാട്ടുപാടി അനശ്വര; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരത്തിന് ആരാധകരും ഏറെയാണ്. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് അനശ്വര പുതിയതായി പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ്. ഗിറ്റാറും കയ്യില്‍ പിടിച്ച് പാട്ടുപാടുന്ന അനശ്വരയാണ് വിഡിയോയില്‍.

മോഹന്‍ലാലിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലെ അകലെയോ നീ അകലെയോ എന്ന ഗാനമാണ് അനശ്വര പാടുന്നത്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അറിയാത്ത പണി ചെയ്യുന്നതിന്റെ അഹങ്കാരം ആ മുഖത്ത് ഉണ്ടോന്ന് നോക്കിയേ'. അനശ്വര തന്നെ ട്രോള്‍ തുടങ്ങിവെച്ചതുകൊണ്ട് വിഡിയോയ്ക്ക് താഴെ നിരവധി ട്രോളുകളാണ് നിറയുന്നത്. സംഭവം കൊള്ളാം, മേലില്‍ ആവര്‍ത്തിക്കരുത് എന്നാണ് ഒരാളുടെ കമന്റ്. യേശുദാസ് പാടുവോ ഇങ്ങനെ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു