ചലച്ചിത്രം

'ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്, അത് തുറന്നുപറയാൻ ഒട്ടും നാണക്കേടില്ല'; വികാരഭരിതയായി ശ്രുതി ​ഹാസൻ 

സമകാലിക മലയാളം ഡെസ്ക്

ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി നടി ശ്രുതി ഹാസന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രുതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രത്തിന് ലഭിച്ച കമന്റുകളാണ് താരത്തിന്റെ പ്രതികരണത്തിന് പിന്നിലെ കാരണം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല താനെന്നും സ്വന്തം ആ​ഗ്രഹങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകുന്ന ആളാണ് താനെന്നും ശ്രുതി വ്യക്തമാക്കി. പ്ലാസ്റ്റിക് സർജറിക്ക് വിധേയയായിട്ടുണ്ടെന്നും അത് തുറന്നുപറയാൻ ഒട്ടും ലജ്ജയില്ലെന്നും ശ്രുതി പോസ്റ്റിൽ പറഞ്ഞു. 

രണ്ട് ദിവസം മുൻപ് പങ്കുവച്ച ഒരു ചിത്രത്തിന് ലഭിച്ച കമന്റുകളുടെ ചുവടുപിടിച്ചായിരുന്നു ശ്രുതിയുടെ പോസ്റ്റ്. താൻ പറയാൻ പോകുന്ന കാര്യങ്ങള്
‍സ്ത്രീകൾക്ക്‌ അവരുമായി ബന്ധപ്പെടുത്താൻ സാധിച്ചേക്കും എന്ന് കുറിച്ചാണ് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ പകർത്തിയ പോസ്റ്റിനൊപ്പം പങ്കുവച്ച കൊളാഷ് ചിത്രത്തെക്കുറിച്ച് ശ്രുതി പറഞ്ഞത്. പലപ്പോഴും സംഭവിക്കുന്ന ഹോര്‍മോണല്‍ വ്യതിയാനവുമായി പാകപ്പെടാന്‍ താന്‍ നേരിടുന്ന ശാരീരിക മാനസിക പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറയുകയായിരുന്നു ശ്രുതി. മറ്റൊരാളെ വിലയിരുത്താൻ ആർക്കും കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു. 

"ഇതെന്റെ ജീവിതമാണെന്നും എന്റെ മുഖമാണെന്നും പറയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. അത് സമ്മതിക്കാന്‍ എനിക്ക് ഒരു നാണവുമില്ല. ഞാന്‍ അതിന് പ്രചാരണം നല്‍കുമോ എന്നോ അതിനെതിരെ പ്രതികരിക്കുമോ എന്നോ ചോദിച്ചാല്‍ ഉത്തരം നോ എന്നാണ്. കാരണം അത് ഞാൻ എങ്ങനെ ജീവിക്കണം എന്ന എന്റെ തീരുമാനത്തിന്റെ ഭാ​ഗമാണ്", ശ്രുതി കുറിച്ചു. മനസ്സിന്റെയും മാറ്റങ്ങളും ചലനങ്ങളും അംഗീകരിക്കാന്‍ പഠിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്ന് പറഞ്ഞ ശ്രുതി  സന്തോഷിക്കൂ, സ്‌നേഹം പ്രചരിപ്പിക്കൂ... എന്ന് കുറിച്ചാണ് പോസ്റ്റ് അവസനിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്