ചലച്ചിത്രം

'അന്ന് കവര്‍ ഗേളായതിന് ശേഷമാണ് നായികയായത്, ഇപ്പോള്‍ വീണ്ടും കവര്‍ ഗേളായിരിക്കുന്നു'; സസ്‌പെന്‍സ് നിറച്ച് നവ്യ നായര്‍

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട നായികയാണ് നവ്യ നായര്‍. വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ ആരാധകര്‍ക്ക് കുറവൊന്നുമില്ല. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോള്‍ സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം മടങ്ങിവരവിനെക്കുറിച്ച് പറയുന്നത്. 

നായികയായി തിരികെ എത്തുന്ന ചിത്രത്തെക്കുറിച്ചാണ് താരം പറയുന്നത്. വനിതയുടെ കവര്‍ പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. 'പണ്ട് മനോരമ വീക്കിലിയുടെ മുഖചിത്രമായപ്പോള്‍ ഞാന്‍ സിനിമയിലേക്ക് ചുവടുവെക്കുകയായിരുന്നു. എന്റെ മടങ്ങി വരവിനെക്കുറിച്ച് ചോദിക്കുന്നവര്‍ക്കുള്ളതാണ് ഈ കവര്‍ പേജ്. ഈ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. എല്ലാവരുടെയു പ്രാര്‍ത്ഥനകള്‍ ഉണ്ടാവണം. സ്‌നേഹം...സമാധാനം' നവ്യ കുറിച്ചു. 

എന്തായാലും താരത്തിന്റെ കുറിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാം വരവിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും ടെലിവിഷന്‍ ഷോകളിലും നൃത്തവേദിയിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് നവ്യ. 2012 ല്‍ പുറത്തിറങ്ങിയ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് താരം നായികയായി എത്തിയത്. കൂടാതെ മലയാളം ചിത്രം ദൃശ്യത്തിന്റെ കന്നട പതിപ്പിലാണ് നവ്യ അവസാനമായി അഭിനയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ