ചലച്ചിത്രം

മേല്‍വസ്ത്രം ഇല്ലാതെ പൂമാല അണിഞ്ഞ് പത്മാലക്ഷ്മി; ന്യൂ ഇയര്‍ ചിത്രം വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ എഴുത്തുകാരിയും നടിയുമായ പത്മാലക്ഷ്മി ആരാധകര്‍ക്ക് നല്‍കിയ ന്യൂയര്‍ ഗിഫ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ടോപ് ലസ്സായ ചിത്രം പോസ്റ്റ് ചെയ്താണ് താരം പുതിയ പതിറ്റാണ്ടിന് തുടക്കം കുറിച്ചിരിക്കുന്നത്. പൂമാല കഴുത്തിലൂടെ ചുറ്റി ക്രീം പാവാടയണിഞ്ഞ് നില്‍ക്കുന്ന ചിത്രം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. 

'പുതുവര്‍ഷം, അതേ ഞാന്‍'എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വോഗ് ഇന്ത്യയുടെ ഫോട്ടോ ഷൂട്ടിലാണ് അതീവ ഗ്ലാമറസായി പത്മാലക്ഷ്മി എത്തിയത്. പ്രായം കൂടുന്തോറും സൗന്ദര്യം വര്‍ധിക്കുകയാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്.

ഇതിന് മുന്‍പും നിരവധി നഗ്ന ചിത്രങ്ങളാണ് ഈ 49 കാരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രമുഖ കുക്കറി ഷോ ആയ ടോപ് ഷെഫിന്റെ വിധികര്‍ത്താവാണ് ലക്ഷ്മി. തമിഴ് വംശജയായ ലക്ഷ്മി പ്രമുഖ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ ഭാര്യയാണ്. 

അടുത്തിടെ പ്രിയങ്ക ചോപ്രയുടെ പേരിലാണ് പത്മലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞത്. ന്യൂയോര്‍ക്ക് മാഗസിന്‍ പത്മലക്ഷ്മിയുടെ ചിത്രത്തില്‍ പ്രിയങ്കയെ ടാഗ് ചെയ്താണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരേ രൂക്ഷ പ്രതികരണവുമായി താരം രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി