ചലച്ചിത്രം

ഉമ്മവെക്കാന്‍ അവസരം കിട്ടാത്തതിനെക്കുറിച്ച് ചോദ്യം, നല്ല വിഷമമുണ്ടെന്ന് അനില്‍ കപൂര്‍; ചിരിച്ച് താരം 

സമകാലിക മലയാളം ഡെസ്ക്

റുപത് പിന്നിട്ടിട്ടും ചെറുപ്പത്തിന്റെ ചുറുചുറുക്കുള്ള ബോളിവുഡ് താരമാണ് അനില്‍ കപൂര്‍. അനില്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന മലാങ്ക് എന്ന ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മലാങ്കിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നതാണ് വാര്‍ത്തയായത്. ചിത്രത്തിലെ നായകന്‍ അദിത്യ റോയ് കപൂറും നായിക ദിഷ പടാനിയും ചുംബിക്കുന്ന രംഗമാണ് പോസ്റ്ററില്‍. കടല്‍കരയില്‍ നിന്ന് ഗാഢമായി ചുംബിക്കുകയാണ് ഇരുവരും.ആദിത്യയുടെ തോളില്‍ കയറിയിരുന്നാണ് ദിഷയുടെ ചുംബനം. 

ഇപ്പോഴിതാ ചുംബനരംഗത്തെക്കുറിച്ചുള്ള ഒരു ചോദ്യം നേരിട്ടിരിക്കുകയാണ് അനില്‍ കപൂര്‍. ഓണ്‍സ്‌ക്രീനില്‍ കിസ്സിങ് അവസരങ്ങള്‍ ലഭിക്കാത്തതില്‍ നിരാശയുണ്ടോ എന്നായിരുന്നു അനിലിനോടുള്ള ചോദ്യം. ഇതിന് മറുപടിയായി 'എനിക്ക് വീട്ടില്‍ നിന്ന് തല്ല് കിട്ടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?' എന്നായിരുന്നു അനിലിന്റെ മറുചോദ്യം. അവിടെ സോനവും റിയയും (അനിലിന്റെ മക്കള്‍) സുനിതയും (ഭാര്യ) ഉണ്ട്!, അനില്‍ കൂട്ടിച്ചേര്‍ത്തു. 

'പക്ഷെ മനസ്സിന്റെ അടിത്തട്ടില്‍ ശരിക്കും എനിക്ക് നല്ല വിഷമമുണ്ട്', ചിരിച്ചുകൊണ്ട് അനില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത