ചലച്ചിത്രം

'മൂന്ന് അക്ഷരത്തോട് ചേര്‍ത്ത് നകുലിന്റെ പേര് വെക്കരുത്, ആ വാര്‍ത്തകള്‍ തെറ്റാണ്, എല്ലാവരേയും വേദനിപ്പിക്കുന്നുണ്ട്'; കുറിപ്പ്‌

സമകാലിക മലയാളം ഡെസ്ക്

നര്‍ത്തകനും നടനുമായ നകുല്‍ തമ്പി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. എന്നാല്‍ അതിനിടെ നകുലിന്റെ അപകടത്തിന് പിന്നാലെ താരത്തിന്റെ ചിത്രങ്ങളും വിഡിയോയും തെറ്റായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതുവരെ നകുലിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അമ്പി നീനാസം.

നകുല്‍ ഇപ്പോള്‍ 48 മണിക്കൂര്‍ ഒബ്‌സര്‍വേഷനിലാണെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അവനെ സ്‌നേഹിക്കുന്നവരെ വളരെ അധികം വേദനിപ്പിക്കും എന്നുമാണ് ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. നകുലിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പകരം അവനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും അമ്പി വ്യക്തമാക്കി. കുറിപ്പ് പങ്കുവെച്ചതിന് ശേഷവും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഫേയ്‌സ്ബുക്ക് ലൈവിലും അമ്പി എത്തിയിരുന്നു. ശങ്കര്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയില്‍ നകുലിനൊപ്പം അമ്പിയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

കുറിപ്പ് വായിക്കാം; പൂർണമായും വായിക്കുക , നകുലിനും, അവന്റെ സുഹൃത്ത് ആദിത്യനും അപകടം സംഭവിച്ചു എന്നുള്ള വാർത്ത സത്യമാണ്. പക്ഷേ, ഇപ്പോൾ വാട്സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ തെറ്റാണ്. അതുകൊണ്ടാണ് ഈ തുറന്നെഴുത്ത്....

ഓരോ നിമിഷവും അവന്റെ ഫാമിലിയുമായി ഞങ്ങൾ ബന്ധപെടുന്നുണ്ട്. ഇപ്പോൾ വേണ്ടത് പ്രാർഥിക്കുക എന്നത് മാത്രമാണ്. വാട്സാപ്പ് വഴി വരുന്ന ഫെയ്ക്ക് ന്യൂസുകൾ ഞങ്ങളെയും, അവരുടെ കുടുമ്പത്തെയും, വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട്....

ഇപ്പൊ അവനും അവന്റെ ഫ്രണ്ടും മധുരാ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഉള്ളത്. 48മണിക്കൂർ ഒബ്സർവേഷനിൽലാണ്. അതിനു മുമ്പായി ദയവു ചെയ്ത് സോഷ്യൽ മീഡിയ വഴി ഫെയ്ക്ക് ന്യൂസുകൾ ഉണ്ടാക്കരുത്. ഞങ്ങടെ കൂടെ ഉള്ളവർ എല്ലാവരും ആത്മാർഥമായി വിശ്വസിക്കുന്നുണ്ട്, അഭിനയത്തിലേക്കും ഡാൻസിലേക്കും അവൻ വീണ്ടും തിരിച്ചുവരുമെന്ന്. കൂടെ,... അവന്റെ സുഹൃത്തും പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്കെത്തുമെന്ന്. എല്ലാവരോടുമുള്ള അപേക്ഷയാണ്. സത്യമറിയാതെ ഫേക്ക് ന്യൂസ്‌ പ്രചരിപ്പിക്കാതിരിക്കുക. കഴിയുമെങ്കിൽ,... അവർക്ക് രണ്ട് പേർക്കും വേണ്ടി ഉള്ളറിഞ്ഞ് പ്രാർത്ഥിക്കുക.’

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് വ്യക്തമാക്കി നടി സാനിയ ഈയപ്പനും രംഗത്തെത്തി. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയയും നകുലും പ്രക്ഷകശ്രദ്ധ നേടുന്നത്.

കൊടൈക്കനാലിന് സമീപത്തുവെച്ചാണ് നകുല്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്