ചലച്ചിത്രം

'തീവ്ര മതവിശ്വാസികളാണ് ഏറ്റവും അപകടകാരികള്‍'; ജോണ്‍ എബ്രഹാം

സമകാലിക മലയാളം ഡെസ്ക്

റ്റവും വലിയ മതവിശ്വാസികളാണ് ഏറ്റവും അപകടകാരികളെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. മതത്തില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലത് എന്നാണ് താരം പറയുന്നത്. കര്‍മ സൂത്ര എന്ന പുസ്തകത്തിന്റെ ബ്രെയ്‌ലി എഡിഷന്‍ പുറത്തിറക്കുന്ന ചടങ്ങില്‍വെച്ചാണ് മതം തന്റെ ജീവിതത്തെ സ്വാധീനിച്ചത് എങ്ങനെയെന്ന് താരം പറഞ്ഞത്.

ഏതെങ്കിലും ഒരു മതം പിന്തുടരാന്‍ ചെറുപ്പത്തില്‍പോലും താന്‍ നിര്‍ബന്ധിതനായിട്ടില്ല എന്നാണ് ജോണ്‍ പറയുന്നത്. നാലു വയസുള്ളപ്പോള്‍ ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കേണ്ടതില്ലെന്ന് തന്റെ അച്ഛന്‍ പറഞ്ഞുതന്നു എന്നാണ് പറയുന്നത്. അമ്പലത്തിലോ പള്ളിയിലോ ഗുരുദ്വാരയിലോ പ്രാര്‍ത്ഥിക്കണമെന്നുണ്ടെങ്കില്‍ മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നാണ് താരം പറയുന്നത്.

'നല്ല മനുഷ്യനാകാന്‍ വേണ്ടി ആരാധനാലയങ്ങളില്‍ പോകേണ്ടതില്ല. നല്ല മനുഷ്യനാവാന്‍ നല്ലത് ചെയ്താല്‍ മതി. ഞാന്‍ പറയുന്നത് തെറ്റായിരിക്കും. ചിലപ്പോള്‍ ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കും. പക്ഷേ ഞാന്‍ ചിന്തിക്കുന്നത്. മതത്തില്‍ തീവ്രമായി വിശ്വസിക്കുന്നവരാണ് ഏറ്റവും അപകടകാരികളായ ആളുകള്‍. മതത്തില്‍ നിന്ന് നീങ്ങി നില്‍ക്കുക എന്നതാണ് നല്ലകാര്യം. മത തത്വങ്ങള്‍ ജീവിത്തതില്‍ പിന്തുടരുക. ചില കാര്യങ്ങള്‍ പിന്തുടരുന്നത് നല്ലത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ എല്ലാ ജീവജാലങ്ങളോട് നന്നായി പെരുമാറുക എന്നതാണ്' ജോണ്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍