ചലച്ചിത്രം

ഛപാകിന്റെ ടിക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്ത് എന്‍എസ്‌യുഐ; തന്‍ഹാജിയുടെ ടിക്കറ്റുകളുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ദീപിക പദുക്കോണിന്റെ പുതിയ ചിത്രം ഛപാക് ബഹിഷ്‌കരിക്കണം എന്ന ബിജെപിയുടെ ആഹ്വാനത്തിന് മറുപടിയായി സിനിമയുടെ ടിക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്ത് കോണ്‍ഗ്രസന്റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ്‌യുഐ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് എന്‍എസ്‌യുഐ ടിക്കറ്റുകള്‍ വിതരണം ചെയ്തത്.

ഇതിനു മറുപടിയായി മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്ത് ബിജെപിയും രംഗത്തെത്തി. അജയ് ദേവ്ഗണ്‍ ചിത്രം തന്‍ഹാജിയുടെ ടിക്കറ്റുകളാണ് ബിജെപി പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.

അക്രമത്തില്‍ പരിക്കേറ്റ ജെഎന്‍യു വിദ്യാര്‍ത്ഥിതളെ സന്ദര്‍ശിച്ച ദീപികയുടെ ചിത്രം ബഹിഷ്‌കരിക്കണം എന്ന് അഹ്വാനം ചെയ്ത് ബിജെപി രംഗത്ത് വന്നിരുന്നു. ചിത്രത്തിന് എതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജപ്രാചരണവും ശക്തമാണ്.

ഇതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ചിത്രത്തിനെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി. ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത് വന്നിരുന്നു.

ബിജെപിയുടെ ബഹിഷ്‌കരണ ആഹ്വാനത്തിന് ബദലായി യുപിയില്‍ സമാജ്‌വാദ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഛപാകിന്റെ പ്രത്യേക പ്രദര്‍ശനം നടത്തുന്നുണ്ട്.

മറാത്ത സാമ്രാജ്യത്തിന്റെ സൈനിക മേധാവിയായിരുന്ന തനാജിയുടെ കഥ പറയുന്ന ചിത്രമാണ് അജയ് ദേവ്ഗണിന്റെ തന്‍ഹാജി. ആസിഡ് ആക്രമണത്തിന് വിധേയായ പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന ചിത്രമാണ് ഛപക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ