ചലച്ചിത്രം

ജോളിയുടെ മക്കളുടെ പരാതി ഫലം കണ്ടില്ല; കൂടത്തായ് സംഭവം സിനിമയും സീരിയലും ആക്കാൻ സ്റ്റേ ഇല്ല 

സമകാലിക മലയാളം ഡെസ്ക്

കൂടത്തായ് കേസ് ആധാരമാക്കി സിനിമകളും സീരിയലുകളും നിര്‍മ്മിക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചില്ല.  കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി. 

അതേസമയം സിനിമയും സീരിയലും നിര്‍മ്മിക്കുന്ന നിര്‍മാതാക്കളുടെ പ്രതികരണം കോടതി ആരായും. സംഭവത്തില്‍ എതിര്‍ കക്ഷികളായ ആശീര്‍വാദ് സിനിമാസ് ഉടമ ആന്‍റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്‌ളവേര്‍സ് ടിവി തുടങ്ങിയവരുൾപ്പെടെ എട്ടു പേര്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. 

പാലാമറ്റം കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറക്ക് സമീപത്തുനിന്നുള്ള വിഡിയോ ആണ് സീരിയൽ പ്രമോ ആയി പുറത്തുവിട്ടത്. കല്ലറക്ക് സമീപം മഴയത്ത് കുടയുമായി നില്‍ക്കുന്ന സ്ത്രീയാണ് പ്രമോയിലുള്ളത്. ഫ്‌ളവേഴ്‌സ് മൂവി ഇന്‍റര്‍നാഷണല്‍ അവതരിപ്പിക്കുന്ന സീരിയലിൽ നടി മുക്തയാണ് ജോളിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ