ചലച്ചിത്രം

'രമ്യയെ റീമയെ അങ്ങനെ നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച് പിടിക്കണം'; മോഹൻലാലിനെ പ്രശംസിച്ച് ഹരീഷ് പേരടി

സമകാലിക മലയാളം ഡെസ്ക്

ടൻ ഷെയ്ൻ നി​ഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പിൽ എത്തിയത് അമ്മ പ്രസി‍ഡന്റ് മോഹൻലാലിന്റെ ഇടപെടലിലാണ്. ഇപ്പോൾ മോഹൻലാലിനെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ലാലേട്ടനെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നാണ് ഹരീഷ് പേരടി പറയുന്നത്. 'നിങ്ങളൊരു കംപ്ലീറ്റ് ആക്ടർ മാത്രമല്ലാ.. മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്'. ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച് പിടിക്കണം എന്നും താരം ഫേയ്സ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

ലാലേട്ടാ..ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു കംപ്ലീറ്റ് ആക്ടർ മാത്രമല്ലാ.. മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്…ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാല്‍ ചോരാത്ത അമ്മയാക്കുന്നു…..നമുക്കിനി ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച് പിടിക്കണം…അമ്മയ്ക്ക് ക്ഷമിക്കാന്‍ പറ്റാത്ത മക്കളുണ്ടോ?…

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു