മലയാളികളുടെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുവരുന്നത് ആരാധകര്‍ക്ക് എന്നും ആഘോഷമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു സ്റ്റാര്‍ സെല്‍ഫിയാണ്. മമ്മൂട്ടിയുടെ സെല്‍ഫിയില്‍ കൂള്‍ ലുക്കിലാണ് മോഹന്‍ലാലിന്റെ നില്‍പ്പ്. എന്തായാലും താരചിത്രം ആരാധകര്‍ ആഘോഷമാക്കുകയാണ്.
താരരാജാക്കന്മാര്ക്കൊപ്പം സിദ്ദിഖ്, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ഉണ്ണി മുകുന്ദന് എന്നിവരേയും കാണാം. ഇതില്‍ മുട്ട ലുക്കിലാണ് ജയറാമും ദിലീപും. എന്തായാലും സെല്‍ഫിയില്‍ ഏറ്റവും സുന്ദരന്‍ ആരാണെന്ന ചര്‍ച്ചകള്‍ ആരാധകര്‍ ആരംഭിച്ചുകഴിഞ്ഞു. മോഹന്‍ലാലിനും മമ്മൂട്ടിക്കും കഴിഞ്ഞിട്ടേ മറ്റാരെങ്കിലുമൊള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്.
നടന് ഉണ്ണി മുകുന്ദനാണ് മള്‍ട്ടിസ്റ്റാര്‍ സെല്‍ഫി ആരാധകരുമായി പങ്കുവെച്ചത്. സുഹൃത്തുക്കള്‍ ഭക്ഷണം വാങ്ങിത്തരും ഉറ്റ സുഹൃത്തുക്കള്‍ നിങ്ങളുടെ ഭക്ഷണം കഴിക്കും. പോസ്റ്റ് ഡിന്നര്‍ സെല്‍ഫി എന്ന അടിക്കുറിപ്പിലാണ് ഉണ്ണി മുകുന്ദന് സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ