ചലച്ചിത്രം

'ഇനി ഒരിക്കലും നടക്കാനാവില്ലെന്ന് ഞാന്‍ ഭയന്നു, ആത്മവിശ്വാസം നഷ്ടപ്പെട്ടു'; കടന്നുപോയ നാളുകളെക്കുറിച്ച് മഞ്ജിമ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലൂടെ സിനിമ ലോകത്തേക്ക് ചുവടുവെച്ച നടി മഞ്ജിമ മോഹന്‍ തെന്നിന്ത്യന്‍ സിനിമയില്‍ ശക്തമായ സാന്നിധ്യമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി പ്രശ്‌നങ്ങള്‍ക്ക് ഇടയിലായിരുന്നു മഞ്ജിമ. അപകടത്തില്‍ കാലിന് പരിക്കേറ്റു ചികിത്സയിലായിരുന്നു താരം. തനിക്ക് ഇനി നടക്കാനാകില്ലെന്ന് ഭയപ്പെട്ടിരുന്നു എന്നാണ് മഞ്ജിമ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ മഞ്ജിമ തന്നെയാണ് കടന്നുപോയ നാളുകളെക്കുറിച്ച് ആരാധകരോട് പറഞ്ഞത്.

മഞ്ജിമയുടെ കുറിപ്പ് ഇങ്ങനെ; 'എന്റെ ജീവിതത്തില്‍ അപകടമുണ്ടായ കാര്യം നിങ്ങള്‍ക്ക് അറിയാമായിരുന്നല്ലോ. ഇപ്പോള്‍ സുഖംപ്രാപിച്ചുവരുന്നു. മുന്‍പും പല താരങ്ങളും ഇതിലും മോശം അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്. ആത്മവിശ്വാസവും അര്‍പ്പണബോധവുമാണ് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എന്നാല്‍ ഇത് എനിക്ക് മനസിലായത് സ്വയം നേരിടേണ്ടി വന്നപ്പോഴാണ്. അവര്‍ പ്രകടിപ്പിച്ചതിനേക്കാള്‍ കാലതാമസം വേണ്ടിവരുമെന്ന് മനസിലായി. ജീവിതത്തിലെ പ്രതിബന്ധങ്ങളെ മറികടന്നവരെ എല്ലാവരേയും ഞാന്‍ ബഹുമാനിക്കുന്നു.

അപകടം പറ്റിയ ആദ്യ നാളുകളില്‍ എന്റെ മനസില്‍, ഇനി നടക്കാനാവുമോ, സിനിമ ചെയ്യാനാകുമോ നൃത്തം ചെയ്യാന്‍ ഒക്കുമോ എന്നെല്ലാമായിരുന്നു ചിന്തകള്‍. ഇല്ല എന്ന് തന്നെ ഒരുവേള വിശ്വസിച്ചു. സകലവിശ്വാസവും നഷ്ടപ്പെട്ടു. ഭയം കൊണ്ട് മൂടിയ നാളുകള്‍. കുടുംബവും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചുവെങ്കിലും ആത്മവിശാസം പതിയെ ഇല്ലാതാകുകയായിരുന്നു.

പിന്നെ എവിടെനിന്നാണ് പ്രതീക്ഷയുടെ വെളിച്ചം എന്നിലേക്ക് എത്തിയത്. എന്റെ സംവിധായകന്റെ ശബ്ദത്തിലൂടെയാണ് അത് എത്തിയത്. ഫോണിലൂടെ അദ്ദേഹം പറഞ്ഞു' എനിക്ക് നിന്നെ വിശ്വാസമുണ്ട്. സുഖം പ്രാപിച്ചുവരുന്ന സമയത്ത് ജോലി ചെയ്യും. ഇത് എന്നെക്കൊണ്ട് ചിന്തിപ്പിച്ചു. അദ്ദേഹത്തിന് എന്നെ വിശ്വാസമുണ്ടെങ്കില്‍ എനിക്കും എന്നെ വിശ്വസിച്ചൂടെ. അങ്ങനെ കിടക്കയില്‍ നിന്നും എന്നെ സ്വയം വലിച്ച് പുറത്തിട്ടു. ജോലിക്കു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി.

ഷൂട്ട് തുടങ്ങിയ ദിവസം എന്റെ ശക്തി തിരിച്ചറിഞ്ഞു. എന്നില്‍ വിശ്വസിക്കാത്ത ആളുകള്‍ ഉണ്ടാകുമോ എന്ന ഭയം അപ്പോഴും ഉണ്ടായിരുന്നു. കുറഞ്ഞ പക്ഷം എന്നെ വിശ്വസിച്ച ആള്‍ക്കുള്ള ഉറപ്പെന്ന നിലയിലെങ്കിലും നല്ല രീതിയില്‍ വര്‍ക്ക് ചെയ്യണം എന്ന ഉള്‍വിളി മനസില്‍ ഉണ്ടായി. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ എല്ലാവരും താങ്ങായി ഒപ്പം കൂടി. നടക്കാനും, ഷോട്ടുകള്‍ക്കിടയില്‍ വിശ്രമിക്കാനുമൊക്കെ അവര്‍ അവസരമൊരുക്കി. ദിവസങ്ങള്‍ കടന്ന് പോയി. ക്ഷീണം തോന്നിയെങ്കിലും തന്റെ കര്‍ത്തവ്യങ്ങള്‍ തുടര്‍ന്നു, ഇതിലൂടെ എന്റെ രോഗം പെട്ടെന്ന് ഭേദമാകാന്‍ തുടങ്ങി. എന്റെ കാലുകള്‍ക്ക് ബലംവെച്ചു. എന്റെ ജോലി മികച്ചതായി. അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ എനിക്ക് എന്നിലുള്ള വിശ്വാസം വര്‍ധിച്ചു.

ഞാന്‍ ഇത് എഴുതുമ്പോള്‍ ഇപ്പോള്‍ തന്റെ 100 ശതമാനത്തിലേക്ക് ഞാന്‍ മടങ്ങി വന്നിരിക്കുന്നു. മനസ്സില്‍ ഭയവും സംശയും നിശേഷം ഇല്ല. എന്നിലെ വിശ്വാസം നഷ്ടപ്പെടാതിരുന്നവര്‍ക്കാണ് എല്ലാ നന്ദിയും. എന്നെ വലിച്ച് പുറത്തിട്ടതിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു.' സംവിധായകന്‍ മനുവിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും മഞ്ജിമ പങ്കുവെച്ചിട്ടുണ്ട്.

താരത്തിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വിജയ് യേശുദാസ്, ഗൗതെ കാര്‍ത്തിക്, റൈസ വില്‍സണ്‍ തുടങ്ങിയ നിരവധി പ്രമുഖരും കമന്റ് ചെയ്തിട്ടുണ്ട്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന എഫ്‌ഐആര്‍ സിനിമയിലാണ് പരിക്ക് പറ്റിയ കാലുംവച്ച് മഞ്ജിമ അഭിനയിച്ചത്. വിഷ്ണു വിശാലാണ് ചിത്രത്തില്‍ നായകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം