ചലച്ചിത്രം

'പുലര്‍ച്ചെ എത്തി ഒരു ഉമ്മ തന്ന് എന്നെ ഉണര്‍ത്തി'; ഭാര്യയ്ക്ക് വേണ്ട ഏറ്റവും നല്ല സമ്മാനമെന്ന് പേളി

സമകാലിക മലയാളം ഡെസ്ക്

ലയാള ടെലിവിഷന്‍ രംഗത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ ആഘോഷമാക്കിയതാണ്. ഇപ്പോഴിതാ വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് ഇരുവരും. ശ്രീനിഷ് പുതിയ സീരിയലുകളില്‍ കരാറായപ്പോള്‍ ബോളിവുഡിലേക്ക് കടന്നിരിക്കുകയാണ് പേളി മാണി. എന്നാലിപ്പോള്‍ തങ്ങള്‍ക്കിടയിലെ പ്രണയം വ്യക്തമാക്കുന്ന ഒരു കുറിപ്പുമായാണ് പേളി എത്തിയിരിക്കുന്നത്.

രണ്ട് വ്യത്യസ്ത പുസ്തകങ്ങള്‍ പോലെ വളരെ വ്യത്യസ്തരായ രണ്ടുപേരാണ് തങ്ങളിരുവരും എന്ന് കുറിച്ചുകൊണ്ടാണ് പേളി പോസ്റ്റ് തുടങ്ങിയിരിക്കുന്നത്. തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചതും ഈ വ്യത്യസ്തത തന്നെയാണെന്ന് പേളി കുറിക്കുന്നു. "എനിക്ക് അവനെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി, അറിഞ്ഞപ്പോള്‍ ഈ സുന്ദരമായ ജീവിതം ആസ്വദിക്കാന്‍ ഞങ്ങള്‍ പെര്‍ഫെക്ട് ആണെന്ന് മനസ്സിലായി. എതിര്‍ ദ്രുവങ്ങള്‍ ആകര്‍ഷിക്കപ്പെടും എന്ന് പറയുന്നത് ശരിയാണ്. അവന്‍ ശാന്തനായിരിക്കുമ്പോള്‍ ഞാന്‍ ഹൈപ്പറാണ്... അവന്‍ ഹൈപ്പറാകുമ്പോഴും ഞാന്‍ പിന്നെയും ഹൈപ്പറാണ്...', എന്നിങ്ങനെ നീളുന്നു പേളിയുടെ കുറിപ്പ്.

നീണ്ട ഷൂട്ടിങ് തിരക്കുകള്‍ അവസാനിച്ച് 14 ദിവസത്തിന് ശേഷം ഇരുവരും ഒന്നിച്ചുകണ്ട ദിവസമായതിനാലാണ് പേളി ഇത്തരത്തിലൊരു കുറിപ്പെഴുതിയിരിക്കുന്നത്. രാവിലെ എത്തിയ ശ്രീനി ഒരു ഉമ്മ തന്നാണ് തന്നെ ഉറക്കമുണര്‍ത്തിയതെന്നും അതാണ് ഒരു ഭാര്യയ്ക്ക് കിട്ടാവുന്ന ഏറ്റവും നല്ല സമ്മാനമെന്നും പേളി കുറിക്കുന്നു.

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പേളിയുടെയും ശ്രീനിഷിന്റെയും ബന്ധം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഷോ വിജയിക്കാനുള്ള തന്ത്രമായി ഇവരുടെ പ്രണയം വിമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും ഇരുവരുടെയും വിവാഹത്തോടെ വിവാദങ്ങള്‍ക്ക് വിരാമമായി. ഇപ്പോള്‍ ബിഗ് ബോസിന്റെ പുതിയ സീസണ്‍ ആരംഭിച്ചപ്പോഴും പ്രധാന ചര്‍ച്ചകളിലെല്ലാം നിറയുന്നത് പേര്‍ളിഷ് പ്രണയം തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്