ചലച്ചിത്രം

ആ ഡയലോ​ഗ് അപകീര്‍ത്തിപ്പെടുത്തുന്നത്; ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞ് പൃഥ്വിരാജ്  

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് നായകനും നിർമാണ പങ്കാളിയുമായ ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയിൽ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന അഹല്യ ഗ്രൂപ്പിന്റെ പരാതിയില്‍ മാപ്പ് പറഞ്ഞ് നടൻ. നേതൃചികിത്സാ രം​ഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് അഹല്യ. 'ഡ്രൈവിങ് ലൈസന്‍സിലെ' ഡയലോഗിലൂടെ സ്ഥാപനത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ നൽകിയ പരാതിയിൽ  ഹൈക്കോടതി മുന്‍പാകെയാണ് ഖേദ പ്രകടനം നടന്നത്.

സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള രം​ഗങ്ങൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് കോടതിയെ അറിയിച്ചു. ചിത്രത്തില്‍ വിവാദമായ ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് പൃഥ്വിരാജിന് നോട്ടീസയക്കുകയായിരുന്നു കോടതി. 

ചിത്രത്തിലെ ഒരു രംഗത്ത് പൃഥ്വിരാജ് അവതരിപ്പിക്കുന്ന 'ഹരീന്ദ്രന്‍' എന്ന കഥാപാത്രം അഹല്യ എന്ന പേര് പരാമര്‍ശിച്ചു കൊണ്ടുള്ള ഡയലോഗാണ് പരാതിക്ക് കാരണമായത്. ആശുപത്രിയുടെ പേര് മോശമായി ഉപയോഗിച്ചെന്ന് ചൂണ്ടികാട്ടിയാണ് അവര്‍ കോടതിയെ സമീപിച്ചത്. വിഷയത്തില്‍ പൃഥ്വിരാജ് അടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ