ചലച്ചിത്രം

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ മോഷണം; കാറിലെത്തി കവര്‍ന്നത് പൊറോട്ടയും ചിക്കനും

സമകാലിക മലയാളം ഡെസ്ക്

ടന്‍ നിവിന്‍ പോളി നായകനാകുന്ന പടവെട്ട് എന്ന് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ മോഷണം. കണ്ണൂര്‍ കാഞ്ഞിലേരിയില്‍ കാറിലെത്തിയ നാലംഗസംഘമാണ് മോഷണം നടത്തിയത്. അഭിനേതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വച്ച ഭക്ഷണവുമായാണ് ഇവര്‍ കടന്നത്.

80 പേര്‍ക്കുള്ള പൊറോട്ടയും ചിക്കനുമാണ് സംഘം മോഷ്ടിച്ചത്. ഇവര്‍ ഭക്ഷണം കവരുന്നത് സമീപവാസിയായ അമല്‍ എന്ന യുവാവ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഇതു ശ്രദ്ധയില്‍പെട്ട നാലംഗ സംഘം അമലിനെ മര്‍ദ്ദിച്ചശേഷം അവിടെനിന്ന് കടന്നുകളഞ്ഞു. പരിക്കേറ്റ അമല്‍ കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് മാലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്