ചലച്ചിത്രം

''പച്ചമാങ്ങ'യിലേത് മോശം വസ്ത്രധാരണം'; വിമര്‍ശകര്‍ക്ക് മറുപടിയുമായി സോന 

സമകാലിക മലയാളം ഡെസ്ക്

പ്രതാപ് പോത്തനും സോന ഹെയ്ഡനും പ്രധാനവേഷത്തില്‍ എത്തുന്ന പച്ചമാങ്ങയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. അതിന് പിന്നാലെ ചിത്രത്തിലെ നടിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനം ഉയരാന്‍ തുടങ്ങി. മുണ്ടും ബ്ലൈസും അണിഞ്ഞാണ് ചിത്രത്തില്‍ ഉടനീളം സോന പ്രത്യക്ഷപ്പെടുന്നത്. സംഭവം വിവാദമായതോടെ നായികതന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് താന്‍ ചെയ്തിരിക്കുന്നതെന്നും സഭ്യതയുടെ പരിധികള്‍ ലംഘിച്ചിട്ടില്ലെന്നുമാണ് സോന പറയുന്നത്. താന്‍ ഒരു ഗ്ലാമസറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

'എന്റെ കഥാപാത്രത്തിന്റെ, വേഷത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തെ വിലയിരുത്തരുത്. ഞാന്‍ ഒരു ഗ്ലാമസറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല.' സോന വ്യക്തമാക്കി. വളരെ മനോഹരമായ ചിത്രമാണ് പച്ചമാങ്ങയെന്നും വൈകാരികമായ ഒരുപാട് രംഗങ്ങള്‍ നിറഞ്ഞ ചിത്രം ബാലു മഹേന്ദ്ര സാറിന്റെ ശൈലിയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഒപ്പം, അമര്‍ അക്ബര്‍ അന്തോണി, കര്‍മയോദ്ധ തുടങ്ങിയ മലയാളം ചിത്രങ്ങളില്‍ സോന അഭിനയിച്ചിട്ടുണ്ട്. തമിഴിലും ശ്രദ്ധേയയാണ് താരം. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പച്ചമാങ്ങ. ഫുള്‍ മാര്‍ക്ക് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ