ചലച്ചിത്രം

മെലിഞ്ഞ് അതീവസുന്ദരിയായി ഷംന കാസിം; വൈറലായി ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ടി, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് ഷംന കാസിം. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ് താരം. കൂടാതെ അന്യഭാഷകളിലും താരത്തിന് കൈനിറയെ അവസരങ്ങളാണ്. അതിനാല്‍ ആരാധകരും ഏറെയാണ്. അതിനിടെ ശരീരഭാരം വര്‍ധിച്ചെന്ന് ആരോപിച്ച് താരത്തിന് രൂക്ഷമായ ബോഡിഷെയ്മിങ്ങും നേരിടേണ്ടി വന്നിരുന്നു. അപ്പോള്‍ ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ എത്തിയിരിക്കുകയാണ് ഷംന കാസിം. മെലിഞ്ഞ് അതീവസുന്ദരിയായി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.

ഓഫ് വൈറ്റ് ലോങ് ടോപ്പും മാച്ചിങ്ങായ പലാസോയിലും അതീവസുന്ദരിയാണ് ഷംന. തോളൊപ്പം വെട്ടിയിട്ടിരിക്കുന്ന ഹെയര്‍സ്റ്റൈലും താരത്തിന് നന്നായി ഇണങ്ങുന്നുണ്ട്. എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങള്‍. താരത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

നീണ്ട ഇടവേളക്കു ശേഷമാണ് താരം മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. മമ്മൂട്ടി നായകനായെത്തിയ മധുരരാജയില്‍ ശക്തമായ കഥാപാത്രമായി താരം എത്തിയിരുന്നു. കൂടാതെ മാര്‍ക്കോണി മത്തായിലും അഭിനയിച്ചു. സണ്ണി വെയിന്‍ നായകനാവുന്ന വൃത്തമാണ് മലയാളത്തിലെ പുതിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ