ചലച്ചിത്രം

നടി ജമീല മാലിക് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം പാലോട് പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ ആദ്യ മലയാളി വനിതയാണ്. 1946ല്‍ ആലപ്പുഴ മുതുകുളത്തായിരുന്നു ജനനം.

റാഗിങ് സിനിമയിലൂടെ ആയിരുന്നു ചലചിത്രരംഗത്തേക്കുള്ള പ്രവേശം.  തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു.

വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. രാജഹംസം, ലഹരി തുടങ്ങിയ മലയാള ചിത്രങ്ങളിലും അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് സിനിമകളില്‍ നായികയായി.'നദിയെ തേടിവന്ന കടല്‍' എന്ന പടത്തില്‍ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.  ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ആകാശവാണിക്കു വേണ്ടി നിരവധി നാടകങ്ങള്‍ എഴുതി.

1983ല്‍ വിവാഹിതയായെങ്കിലും ഒരു വര്‍ഷത്തിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. അന്‍സര്‍ മാലിക് ആണ് മകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും