ചലച്ചിത്രം

'പ്രേമത്തില്‍ സേതുലക്ഷ്മി ചേച്ചി അഭിനയിച്ചിരുന്നു, അവസാന നിമിഷം എഡിറ്റ് ചെയ്തു കളഞ്ഞു'

സമകാലിക മലയാളം ഡെസ്ക്

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ചിത്രമാണ് പ്രേമം. വലിയ വിജയമായി മാറിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളിക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ശബരീഷ് വര്‍മ്മ. നടി സേതുലക്ഷ്മി ചിത്രത്തില്‍ അഭിനയിച്ചിരുന്നു എന്നാണ് താരം പറയുന്നത്. തിരക്കഥ ഡൈവേര്‍ട്ടായി പോകുന്നു എന്നതുകൊണ്ട് അവസാനം സേതുലക്ഷ്മി ചേച്ചി അഭിനയിച്ച രംഗങ്ങള്‍ എഡിറ്റ് ചെയ്തു കളയേണ്ടി വന്നു എന്നാണ് ശബരീഷ് പറയുന്നത്.

'സേതുലക്ഷ്മി ചേച്ചി എപ്പോ കണ്ടാലും പറയുന്ന ഒരു കാര്യമുണ്ട്. ചേച്ചി പ്രേമത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ സിനിമയില്‍ ആരും ചേച്ചിയെ കണ്ടിട്ടുണ്ടാവില്ല. ഇതൊരു തിക്താനുഭവമായി പല സ്ഥലത്ത് വച്ചും ചേച്ചി എന്റടുത്ത് പറയാറുണ്ട്. കോളജില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് സേതുലക്ഷ്മി ചേച്ചി അവതരിപ്പിച്ചിട്ടുള്ളത്. അത് അവസാനം എഡിറ്റ് ചെയ്ത് കളയണ്ടി വന്നു. സേതുലക്ഷ്മി ചേച്ചിയുടെ മോശം പ്രകടനമായത് കൊണ്ടോ അങ്ങനെയൊന്നുമല്ല. തിരക്കഥ ഡൈവേര്‍ട്ട് ആയി പോകുന്നു എന്നതു കൊണ്ടാണ് അത് മാറ്റിയത്.'

പ്രേമം ഹിറ്റായപ്പോള്‍ സേതുലക്ഷ്മിച്ചേച്ചി എല്ലാവരോടും ഞാനും അഭിനയിച്ച പടമാണെന്നെന്നും എങ്ങനെയുണ്ടെന്നും ചോദിച്ചിരുന്നു. അതിന് ഞങ്ങളാരും ചേച്ചിയ കണ്ടില്ലല്ലോ എന്നാണ് എല്ലാവരും പറഞ്ഞത്. വിഷമത്തോടെ ഇതേക്കുറിച്ച് സേതുലക്ഷ്മി ചേച്ചി പറയാറുണ്ട് എന്നാണ് ശബരീഷ് പറയുന്നത്. ഇനി ഞങ്ങള്‍ വിളിച്ചാല്‍ വരില്ലെന്ന് തമാശയായി ചേച്ചി പറയാറുണ്ടെന്നും താരം പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ പ്രേമം ടീമിനൊപ്പം വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് സേതുലക്ഷ്മി. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന മറിയം വന്നു വിളക്കൂതിയിലൂടെയാണ് പ്രേമം ടീമും സേതുലക്ഷ്മിയും ഒന്നിക്കുന്നത്. ശബരീഷ്, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് സലിം തുടങ്ങി പ്രേമത്തിലുണ്ടായിരുന്ന പലരും ചിത്രത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു