ചലച്ചിത്രം

ബോബി ചെമ്മണ്ണൂരിനെ ചാടി ചവിട്ടി നടി നിത പിള്ള; കുങ് ഫൂ ഫൈറ്റ് വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത കുങ് ഫൂ മാസ്റ്ററിലൂടെ മലയാളത്തിന്റെ ആക്ഷന്‍ ക്വീനായിരിക്കുകയാണ് നിത പിള്ള. ഇപ്പോള്‍ വൈറലാകുന്നത് വ്യവസായി ബോബി ചെമ്മണ്ണൂരുമായി നിത നടത്തുന്ന കുങ് ഫൂ ഫൈറ്റാണ്. എറണാകുളം പ്രസ് ക്ലബ്ബിന്റെ ഫാമിലി മീറ്റ് വേദിയിലാണ് ഇരുവരുടേയും സൗഹൃദപോരാട്ടം നടന്നത്.

ബേബി ചെമ്മണ്ണൂരിനെ ഉശിരോടെ ചാടി ചവിട്ടുന്ന നിത പിള്ളയെയാണ് വിഡിയോയില്‍ കാണുന്നത്. കുങ്ഫു, കരാട്ടെ, കളരി തുടങ്ങിയ ആയോധന കലകള്‍ അഭ്യസിക്കുന്ന വ്യക്തിയാണ് ബോബി ചെമ്മണ്ണൂര്‍. കുങ് ഫൂ മാസ്റ്റര്‍ സിനിമയിലെ വില്ലനായി അഭിനയിച്ച സോണറ്റുമായാണ് ബോബി ചെമ്മണ്ണൂര്‍ ആദ്യം ബലപരീക്ഷണം നടത്തിയത്. അമ്പരപ്പിക്കുന്ന പ്രകടനമാണ് ബോബി നടത്തിയത്.

ഷൈജു ദാമോദരന്റെ കമന്ററി കൂടി ആയതോടെ പോരാട്ടത്തിന്റെ ഉശിരും കൂടി. ആര്‍പ്പുവിളികളോടെയാണ് കാഴ്ചക്കാര്‍ പോരാട്ടം കണ്ടത്. കുങ് ഫു മാസ്റ്ററില്‍ അഭിനയിക്കാനായി ഒരു വര്‍ഷത്തോളം നീണ്ട ട്രെയിനിങ്ങാണ് നിത എടുത്തത്. സിനിമയിലേതു പോലെ ബോബി ചെമ്മണ്ണൂരുമായി പോരാടി ഞെട്ടിച്ചിരിക്കുകയാണ് താരം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് നിത സിനിമയിലേക്ക് അരങ്ങേറുന്നത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം