ചലച്ചിത്രം

സ്കേർട്ടും ടോപ്പും വേഷം, ഒപ്പം ഒരു ക്യൂട്ട് ഹെയർബാൻഡും; ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഭാ​ഗ്യനായികയാണ് നടി ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയയിലടക്കം ഏറെ ആരാധകരുള്ള താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഐശ്വര്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

സ്കേർട്ടും ടോപ്പുമാണ് നടിയുടെ വേഷം. കറുപ്പ് ടോപ്പും മൾട്ടികളർ സ്കേർട്ടുമായിരുന്നു ഐശ്വര്യ ധരിച്ചിരുന്നത്. സ്കേര്‍ട്ടിലെ വര്‍ക്കാണ് വസ്ത്രത്തിലെ ആകർഷണം. ഇതിനൊപ്പം ധരിച്ചിരുന്ന ഹെയർബാൻഡ് താരത്തിന് ക്യൂട്ട് ലുക്ക് നൽകുന്നെന്നാണ് ആരാധകരുടെ പ്രതികരണം. സിനിമാതാരങ്ങളായ മഡോണ സെബാസ്റ്റ്യൻ അടക്കമുള്ളവർ ഐശ്വര്യയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

നിലവില്‍ തമിഴ് ചിത്രം പൊന്നിയന്‍ സെല്‍വന്‍റെ തിരക്കിലാണ് ഐശ്വര്യ. വിശാല്‍ ചിത്രം ആക്ഷനിലൂടെയായിരുന്നു ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റം. മലയാളത്തില്‍ ബ്രദേഴ്സ് ഡേയായിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്