ചലച്ചിത്രം

നടി ഭാമ വിവാഹിതയായി; ചിത്രങ്ങളും വിഡിയോയും

സമകാലിക മലയാളം ഡെസ്ക്

ടി ഭാമ വിവാഹിതയായി. ബിസിനസ്സുകാരനായ അരുൺ ജഗദീശ് ആണ് വരന്‍. കോട്ടയത്ത് ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ സംബന്ധിച്ചു.

നടൻ സുരേഷ് ​ഗോപി, മിയ ജോർജ്ജ്, വിനു മോഹൻ തുടങ്ങി സിനിമാരം​ഗത്തുനിന്നുള്ളവരും വിവാഹചടങ്ങുകൾക്കെത്തി.

ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ കടന്നുവന്ന്, പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയയായ യുവനടിയാണ് ഭാമ. നൈസര്‍ഗികമായ അഭിനയപാടവം കൊണ്ട് മലയാളസിനിമയില്‍ തന്റേതായ ഇടംകണ്ടെത്തിയ ഭാമ, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ഭാമയ്ക്ക് വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. 2016 ല്‍ റിലീസ് ചെയ്ത മറുപടിയാണ് ഭാമയുടേതി അവസാനം പുറത്തുവന്ന മലയാള ചിത്രം.

കൊച്ചിയിൽ താമസിക്കുന്ന അരുൺ വളർന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. കൊച്ചിയിൽ സ്ഥിരതാമസമായ ഇവർ വർഷങ്ങളായി ദുബായിയിൽ ബിസിനസ് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം