ചലച്ചിത്രം

മകളുടെ ലൈവ് വര്‍ക്കൗട്ട് വിഡിയോയിലേക്ക് ഇടിച്ചു കയറി അമീര്‍ ഖാന്‍; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം അമീര്‍ ഖാന്റെ മകള്‍ ഇറ ഖാന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള താരപുത്രി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇറയുടെ ലൈവ് വര്‍ക്കൗട്ട് വീഡിയോ ആണ്. അമീര്‍ഖാന്‍ വിഡിയോയിലേക്ക് ഇടിച്ചുകയറിയോതോടെയാണ് ട്രെന്‍ഡിങ്ങായത്. 

ഫിറ്റ്‌നസ് ട്രെയിനര്‍ ഡേവിഡ് പോസ്‌നിക്കിനൊപ്പമായിരുന്നു ഇറയുടെ ഓണ്‍ലൈന്‍ ട്രെയ്‌നിങ്. മകള്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യാന്‍ നില്‍ക്കാതെ ഒരു ഹലോ പറഞ്ഞു പോവുകയായിരുന്നു താരം. അപ്രതീക്ഷിതമായി അമീറിനെ കണ്ടതോടെ മകള്‍ക്കൊപ്പം കുറച്ച് പുഷ് അപ്‌സും പാന്‍ഡ് സ്റ്റാന്‍ഡ്‌സും സ്‌ക്വാട്‌സും ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന് ഡേവിഡ് ചോദിച്ചും. എന്നാല്‍ ഹലോ പറയാന്‍ വന്നതാണ് എന്നായിരുന്നു മറുപടി. അടുത്ത തവണ അച്ഛനെ നിര്‍ബന്ധിക്കാമെന്ന് ഇറയും ഉറപ്പു നല്‍കി. 

ഡേവിഡാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവെച്ചത്. ധൂം 3 ലും പികെയിലും അമീറിന്റെ പരിശീലകനായിരുന്നു ഡേവിഡ്. ലോക്ക്ഡൗണില്‍ പുത്തന്‍ ലുക്കിലാണ് അമീര്‍. ക്ലീന്‍ഷേവില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരം എത്തിയത്. അതിനിടെ അമീറിന്റെ ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കുടുംബാംഗങ്ങളെല്ലാം ടെസ്റ്റ് നടത്തി നെഗറ്റീവായെന്നും എന്നാല്‍ അമ്മയുടേത് ടെസ്റ്റിന് അയച്ചിരിക്കുകയാണെന്നുമാണ് താരം പറഞ്ഞത്. അമ്മയുടെ ഫലം നെഗറ്റീവാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും താരം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം