ചലച്ചിത്രം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എത്തുന്നു, ഇന്ന് ആറു മണിക്ക്! വരുന്നത് ട്രെയിലർ?

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രം പ്രഖ്യാപിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായതിന് പിന്നാലെ വീണ്ടും ആരാധകരെ അമ്പരപ്പിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ പുതിയ ചിത്രം ചുരുളിയുടെ പോസ്റ്റർ പങ്കുവെച്ചാണ് സിനിമ പ്രേമികളെ കുഴപ്പിക്കുന്നത്. നി​ഗൂഢതകളോടെയാണ് പോസ്റ്റർ എത്തുന്നത്. 

ഇന്ന് വൈകിട്ട് ആറു മണിക്ക് എന്ന അറിയിപ്പോടെയാണ് പോസ്റ്റർ. നേരത്തെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം റിലീസിന് ഒരുങ്ങുകയാണോ എന്നറിയാനാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്. അതിനിടെ ചിത്രത്തിന്റെ ട്രെയിലറാണ് ഇന്ന് വൈകിട്ട് ആറു മണിക്ക് എത്തുന്നത് എന്നാണ് സിനിമ മേഖലയിൽ നിന്നുള്ളവർ തരുന്ന വിവരം. ചെമ്പൻ വിനോദ്, ജോജു ജോർജ്, സൗബിൻ ഷാഹിർ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തിയത്. ജെല്ലിക്കെട്ട് സിനിമയുടെ ഷൂട്ടിന് പിന്നാലെ ചുരുളിയുടേയും ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. 

പുതിയ സിനിമകളും ഓൺലൈൻ റിലീസും വേണ്ടെന്ന നിർമാതാക്കളുടെ നിലപാടിനെതിരെ ലിജോ ജോസ് രം​ഗത്തെത്തിയിരുന്നു. താൻ സ്വതന്ത്ര സംവിധായകനാണെന്നും തന്റെ സിനിമ തനിക്ക് ശരിയെന്ന് തോന്നുന്ന എവിടെയും പ്രദര്‍ശിപ്പിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സിനിമ എന്നത് പണമുണ്ടാക്കാനുള്ള ഉപാധിയല്ലെന്നും തന്റെ കാഴ്ചപ്പാട് വ്യക്തമാക്കാനുള്ള മാധ്യമമാണെന്നുമാണ് ലിജോ പറഞ്ഞത്. തുടർന്ന് പുതിയ ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു