ചലച്ചിത്രം

'ഞാൻ തിരിച്ചുപോവുകയാണ്', സിനിമവിടുന്നുവെന്ന് സൂചന നൽകി സുശാന്തിന്റെ നായിക; വേദന പങ്കുവെച്ച് കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം വ്യക്തിപരമായി ബാധിച്ചവർ നിരവധിയാണ്. ഇപ്പോൾ ബോളിവുഡ് വിടുന്നുവെന്ന സൂചന നൽകിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സുശാന്തിന്റെ അവസാന ചിത്രത്തിലെ നായിക സഞ്ജന സാൻഖി. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം സിനിമ വിടുന്നതായി കുറിച്ചത്. സുശാന്തിന്റെ അവസാന ചിത്രമായിരുന്ന ദിൽബേചരായിലെ നായികയാണ് സഞ്ജന.  

മുംബൈ വിട്ട് ഡൽഹിയിലേക്ക് തിരിച്ചുപോവുകയാണ് എന്നാണ് സഞ്ജന കുറിച്ചത്. താൻ കടന്നു പോകുന്ന വിഷമഘട്ടത്തെക്കുറിച്ചും താരം പറയുന്നുണ്ട്. കവിതയുടെ രൂപത്തിലാണ് സഞ്ജനയുടെ വാക്കുകൾ. ''മുംബൈയ്ക്കു വിട, ഞാൻ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങൾക്ക് ശേഷമാണ്. ഞാൻ ‍‍‍ഡൽഹിയിലേക്ക് മടങ്ങുകയാണ്. നിന്റെ വഴികൾ വ്യത്യസ്‌തമായി അനുഭവപ്പെട്ടു, അവ ശൂന്യമാണ്. ഒരുപക്ഷേ എന്റെ ഹൃദയത്തിലെ വേദന ഞാൻ കാര്യങ്ങൾ കാണുന്ന രീതിയെ മാറ്റുന്നുണ്ടാകാം. അല്ലെങ്കിൽ, നിങ്ങൾക്കും ചില വേദനയുണ്ട്. വീണ്ടും കാണാം? ഉടൻ. അല്ലെങ്കിൽ ഇല്ലായിരിക്കാം''

സുശാന്തിന്റെ മരണ ശേഷം സഞ്ജന വല്ലാതെ അസ്വസ്ഥയാണെന്ന് സുഹൃത്തുക്കൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയവരിൽ സഞ്ജനയും ഉണ്ടായിരുന്നു. നായികയായി സഞ്ജന അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ദിൽബേചാര. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിനിമതന്നെ ഉപേക്ഷിക്കാനുള്ള സഞ്ജനയുടെ തീരുമാനം. ജൂലൈ 24–ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ദിൽബേചാര റിലീസിനെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും