ചലച്ചിത്രം

സീരിയൽ നടി നവ്യ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു; പരമ്പരയുടെ ചിത്രീകരണം നിർത്തി; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

സീരിയൽ നടി നവ്യ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തെലുങ്ക് ടെലിവിഷൻ രം​ഗത്ത് ആശങ്ക. ടെലിവിഷൻ ഷൂട്ടിങ് പുരോ​ഗമിക്കുന്നതിനിടയിലാണ് താരത്തിന് രോ​ഗം സ്ഥിരീകരിച്ചത്. തുടർന്ന് താരം അഭിനയിച്ചിരുന്ന പരമ്പരയുടെ ചിത്രീകരണവും നിർത്തിവച്ചു. താരം തന്നെയാണ് രോ​ഗബാധയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. 

മൂന്ന് നാല് ദിവസം തുടർച്ചയായി തലവേദന നിലനിന്നിരുന്നതിനാൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് താരം കോവിഡ് ടെസ്റ്റ് എടുത്തത്. തുടർന്ന് പരിശോധനാ ഫലം വന്നതോടെ  ക്വാറന്റൈനിൽ പോവുകയുമായിരുന്നു. നവ്യ അഭിനയിച്ചിരുന്നു പരമ്പരയുടെ അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും ഇപ്പോൾ ക്വാറന്റൈനിൽ ആണ്. തന്റെ രോ​ഗവിവരം വ്യക്തമാക്കിയ താരംഅടുത്തിടപഴകിയിരുന്നവരോട് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെട്ടു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. 

എനിക്ക് കോവിഡ് പരിശോധനാഫലം പോസറ്റീവ് ആണ്. റിസള്‍ട്ട് വന്നയുടനെ ഞാൻ  ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ക്വാറന്റൈനില്‍ പോയി. ഞാനെന്റെ ചികിത്സയില്‍ ശ്രദ്ധിക്കുന്നുണ്ട്, ആരോഗ്യദായകമായ ഭക്ഷണവും വേണ്ട മറ്റ് സപ്ലിമെന്റുകളും കഴിക്കുന്നുണ്ട്. പോയ വാരം ഞാനുമായി അടുത്തിടപഴകിയിട്ടുള്ള ഓരോരുത്തരോടും എനിക്കൊന്നേ പറയാനുള്ളൂ. സ്വയം ഐസൊലേറ്റ് ചെയ്യുക, രോഗലക്ഷണം കാണുന്ന മുറയ്ക്ക്  കോവിഡ് പരിശോധന നടത്തുക.- നവ്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു