ചലച്ചിത്രം

‌രാത്രിമുഴുവൻ കണ്ടത് ​ഗർഭിണിയായ എന്നെ, ഉണർന്നപ്പോൾ ശരീരത്തിന് വല്ലാത്ത ഭാരം; 16 വർഷം മുമ്പത്തെ ചിത്രം സമ്മാനിച്ച വിചിത്ര സ്വപ്നത്തെക്കുറിച്ച് പൂർണിമ 

സമകാലിക മലയാളം ഡെസ്ക്

16 വർഷം മുമ്പത്തെ ഫോട്ടോ വീണ്ടും കാണാനിടയായപ്പോൾ അത് സമ്മാനിച്ച വിചിത്ര സ്വപ്നത്തെക്കുറിച്ച് ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് നടി പൂർണിമ ഇന്ദ്രജിത്ത്. അഹാന കൃഷ്ണ അയച്ചുനൽകിയ ചിത്രമാണ് പൂർണിമയെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. പൂർണിമ ​ഗർഭിണിയായിരിക്കുമ്പോൾ പകർത്തിയ ചിത്രമാണിത്. 

'രാത്രി മുഴുവൻ ഉറക്കത്തിൽ ഞാൻ ഗർഭിണിയായ എന്നെ സ്വപ്നം കണ്ടു! ഭാരമേറിയ ശരീരവുമായാണ് ഞാനുണർന്നത്', എന്നാണ് ആ അനുഭവത്തെക്കുറിച്ച് പൂർണിമ കുറിച്ചത്. യഥാർഥത്തിൽ തലേദിവസം നടത്തിയ ക്രോസ്ഫിറ്റ് വർക്കൗട്ടിന്റെ അസ്വസ്ഥതയായിരുന്നു തനിക്കെന്ന് പൂർണിമ വ്യക്തമാക്കുന്നുണ്ട്. എങ്കിലും  ഉപബോധമനസ്സ് എത്ര ശക്തമാണെന്നതാണ് നടിക്ക് അവിശ്വസനീയമായ കാര്യം. 

പൂർണിമയുടെ കുറിപ്പ്

‘16 വർഷം മുൻപുള്ള ഈ ചിത്രം ഇന്നലെ രാത്രി അഹാന എനിക്ക് അയച്ചു തന്നു, രാത്രി മുഴുവൻ ഉറക്കത്തിൽ ഞാൻ ഗർഭിണിയായ എന്നെ സ്വപ്നം കണ്ടു! ശരിക്കും സത്യമാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു ആ സ്വപ്നം.  ഭാരമേറിയ ശരീരവുമായാണ് ഞാനുണർന്നത്. (യഥാർഥത്തിൽ, അത് ഇന്നലെ വൈകുന്നേരം നടത്തിയ ക്രോസ്ഫിറ്റ് വർക്ക് ഔട്ടുകൾ സമ്മാനിച്ച അസ്വസ്ഥതയായിരുന്നു) നമ്മുടെ ഉപബോധമനസ്സ് എത്ര ശക്തമാണെന്നത് അവിശ്വസനീയമാണ്. എത്ര മനോഹരമായാണ് അത്, ഓരോ കാര്യങ്ങളെ സൃഷ്ടിക്കുകയും ദൃശ്യവത്കരിക്കുകയും ചെയ്യുന്നത്. ഞാൻ മറ്റൊരു തലത്തിലേക്ക് പോയി,  അവിടെ കുറച്ചുപേരെ കണ്ടുമുട്ടി, തിരിച്ചുവന്നു.’, ചിത്രത്തോടൊപ്പം പൂർണിമ കുറിച്ചു. നിങ്ങളും ഇതുപോലെ വിചിത്രമായ സ്വപ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോ എന്ന് പ്രേക്ഷകരോട് താരം ചോദിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു