ചലച്ചിത്രം

'എന്റെ കുഞ്ഞ് പയ്യൻ ഇനി ചെറിയ ആളല്ല, നിന്നെക്കുറിച്ച് അഭിമാനം മാത്രം'; പ്രണവിന് പിറന്നാൾ ആശംസയുമായി മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

യുവനടനും സൂപ്പർതാരം മോഹൻലാലിന്റെ മകനുമായ പ്രണവ് മോ​ഹൻലാലിന് ഇന്ന് ജന്മദിനം. മകന് മനോഹരമായ പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് മോഹൻലാലും സോഷ്യൽ മീഡയയിൽ കുറിപ്പ് പങ്കുവെച്ചു. തന്റെ കുട്ടി മനുഷ്യൻ ഇനി അത്ര കുട്ടിയല്ല എന്നാണ് താരം കുറിക്കുന്നത്.

എന്റെ കുഞ്ഞ് പയ്യൻ ഇനി മുതൽ ചെറിയ ആളല്ല. പ്രായം കൂടുന്നതിനനുസരിച്ച് മികച്ച വ്യക്തിയായി മാറുന്നതിൽ എനിക്ക് അഭിമാനം മാത്രമാണ്. ഹാപ്പി ബർത്ത്ഡേ- മോഹൻലാൽ കുറിച്ച്. മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. കുട്ടിക്കാലത്തെ ചിത്രത്തിൽ പ്രണവിനെ ഇടുത്ത് ഉമ്മവെക്കുന്ന മോഹൻലാലിനെയാണ് കാണുന്നത്. കൂടാതെ മകനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ ചിത്രവുമുണ്ട്. പ്രിയതാരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

അച്ഛനും അമ്മയ്ക്കും മറ്റ് കുടുംബ സുഹൃത്തുക്കൾക്കുമൊപ്പം പ്രണവ് തന്റെ 30ാം പിറന്നാൾ ആഘോഷിച്ചു. ചെന്നൈയിലെ വീട്ടിൽവച്ച് കേക്ക് മുറിച്ചായിരുന്നു ആഘോഷം. ലോക്ഡൗൺ കാലം ആരംഭിച്ചതു മുതൽ ചെന്നൈയിലെ വീട്ടിലാണ് മോഹൻലാലും കുടുംബവും. 1990 ജൂലൈ 13–നാണ് മോഹൻലാൽ സുചിത്ര ദമ്പതികളുടെ മകനായി പ്രണവ് ജനിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്