ചലച്ചിത്രം

സാറ അലി ഖാന്റെ ഡ്രൈവര്‍ക്ക് കോവിഡ്; നടിയുടെയും കുടുംബത്തിന്റെയും പരിശോധന നടത്തി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി സാറ അലി ഖാന്റെ ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നടിതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും കോവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവ് ആണെന്നും നടി പറഞ്ഞു.

അമ്മ അമൃത സിങ്ങിനും സഹോദരന്‍ ഇബ്രാഹിമിനും ഒപ്പമാണ് സാറ താമസിക്കുന്നത്. തങ്ങളെല്ലാവരും വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്നും താരം അറിയിച്ചു. ഡ്രൈവറെ ക്വാറന്റീന്‍ സെന്ററിലാക്കിയെന്നും നടി പറഞ്ഞു.

നടന്‍ അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ബിഗ് ബിക്ക് പുറമേ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്