ചലച്ചിത്രം

'എന്റെ അച്ഛന് പോസിറ്റീവായി, എനിക്ക് പനിയും ജലദോഷവും വന്നു, ആയുർവേദ മരുന്ന് കഴിച്ച് ഒരാഴ്ചയിൽ മാറി'; വിശാൽ

സമകാലിക മലയാളം ഡെസ്ക്

ഴി‍ഞ്ഞ ദിവസമാണ് തമിഴ് നടൻ വിശാലിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഇതിന് പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ. തന്റെ അച്ഛന് പോസിറ്റീവായെന്നും അദ്ദേഹ​ത്തെ പരിചരിച്ചതിലൂടെ തനിക്കും രോ​ഗലക്ഷണങ്ങളുണ്ടായി എന്നാണ് ട്വീറ്റിലൂടെ താരം പറഞ്ഞത്. ആയുവർവേദ മരുന്ന് കഴിച്ചതോടെ രോ​ഗം ഭേദമായെന്നും താരം വ്യക്തമാക്കി.

''അതെ സത്യമാണ്, എന്റെ പിതാവിന് പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ പരിചരിക്കാൻ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജർക്കും ഇതേ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്‌ചകൊണ്ട് അപകടനില തരണം ചെയ്‌തു. ഞങ്ങളെല്ലാവരും ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കുന്നതിൽ വലിയ സന്തോഷമുണ്ട്''- വിശാൽ ട്വീറ്റ് ചെയ്തു.

എന്നാൽ ട്വീറ്റിൽ താരം കോവിഡ് എന്ന വാക്ക് പറയാത്തത് പലരേയും ആശയക്കുഴപ്പത്തിലാക്കി. അച്ഛന് കോവിഡ് തന്നെയായിരുന്നോ എന്നായിരുന്നു പലരുടേയും ചോദ്യം. അതിനൊപ്പം ആയുർവേദ മരുന്നുകളെക്കുറിച്ച് വ്യക്തമാക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ആയുർവേദ മരുന്നുകൊണ്ട് കൊറോണ വെെറസിനെ ചെറുക്കാൻ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു