ചലച്ചിത്രം

'കടംവാങ്ങിയ യമഹയിൽ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടന്നകാലം'; ഓർമ്മ ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ; കൂടെയുള്ള സുന്ദരനെ അന്വേഷിച്ച് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാർക്കൊപ്പം കറങ്ങി നടന്ന കോളജ് കാലം മനസിൽ സൂക്ഷിക്കാത്തവർ കുറവാണ്. നടൻ കുഞ്ചാക്കോ ബോബന്റെ ജീവിത്തതിലും രസകരമായ ഓർമകളുണ്ടായിട്ടുണ്ട്. ഇപ്പോൾ തന്റെ കോളജ് കാലത്തെ മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ബാക്ക്ബെഞ്ചുകാരന്റെ ജീവിതം എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

യമഹ ബൈക്കിൽ സുഹൃത്തിനൊപ്പം ഇരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ക്ലാസ് കട്ട് ചെയ്ത് കടം വാങ്ങിയ ബൈക്കിൽ മഴയത്ത് കറക്കം. 90 കളിലെ ആഘോഷം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം തനിക്ക് അയച്ച് തന്ന സുഹൃത്തിന് താരം നന്ദിയും പറഞ്ഞിട്ടുണ്ട്. എന്നാൽ ആരാധകർക്ക് അറിയേണ്ടത് കുഞ്ചാക്കോ ബോബന്റെ കൂടെയുള്ള സുഹൃത്തിനെ കുറിച്ചാണ്.

സുഹൃത്ത് സുന്ദരനാണെന്നും സിനിമയിലേക്ക് വരാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. കൂടാതെ രസികൻ കമന്റുകളും വരുന്നുണ്ട്. പുറകിലുള്ള കക്ഷി സിൽമേൽ കേറിയിരുന്നേൽ നിങ്ങടെ കഞ്ഞീൽ പാറ്റ വീണേനെ എന്നാണ് ഒരാൾ പറയുന്നത്. കൂട്ടുകാരന് എആർ റഹ്മാന്റെയും സിമ്പുവിന്റേയും ലുക്കുണ്ടെന്നും കമന്റുകൾ വരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും