ചലച്ചിത്രം

കെജിഎഫിലെ 'കൊടൂര' മാസ്സ് വില്ലനായി സഞ്ജയ് ദത്ത്; അധീരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കെജിഎഫ് രണ്ടാം ഭാ​ഗത്തിനായി. സൂപ്പർതാരം യഷിന്റെ ആക്ഷൻ കൊണ്ടുമാത്രമല്ല ബോളിവുഡ് നടൻ സഞ്ജയ് ദത്ത് വില്ലനായി എത്തുന്നു എന്നതും ആരാധകരുടെ ആകാംക്ഷ കൂട്ടുന്നുണ്ട്. കെജിഎഫിന്റെ ആദ്യഭാ​ഗത്തിലൂടെ മനസിൽ പതിഞ്ഞ അധീര എന്ന മാസ് വില്ലന്റെ മുഖം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സഞ്ജയ് ദത്തിന് പിറന്നാൾ സമ്മാനമായാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 

വാളിന്റെ കൈപ്പിടിയിൽ  തല ചേർത്തു വച്ച് കണ്ണടച്ച് ഇരിക്കുന്ന രീതിയിലാണ് പോസ്റ്ററിൽ സഞ്ജയ് ദത്ത് പ്രത്യക്ഷപ്പെടുന്നത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മാസായാണ് താരം എത്തുന്നത്. തനിക്ക് ലഭിച്ച ഏറ്റവും മികച്ച ബർത്ത്ഡേ ​ഗിഫ്റ്റ് എന്ന അടിക്കുറിപ്പിലാണ് സഞ്ജയ് ദത്ത് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. താരത്തിന് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ ഉൾപ്പടെ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഹാപ്പി ബർത്ത്ഡേ ബാബ എന്നാണ് മോഹൻലാൽ കുറിച്ചത്. 

ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് സഞ്ജയ് ദത്തിന്റെ അധീര. നായകനൊപ്പം മാസ് കാണിക്കുന്ന വില്ലനായാണ് അധീര സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്. രവീണ ടാണ്ടൻ ഉൾപ്പടെയുള്ള താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇക്കൊല്ലം ഒക്ടോബർ 23–ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡ് മൂലം താൽക്കാലികമായി മുടങ്ങിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്