ചലച്ചിത്രം

'നിങ്ങൾ എന്ന് പഠിക്കും', കുറുപ്പ് പ്രമോ വിഡിയോ കണ്ട് അഹാന; അതിന് നീയേതാണെന്ന് അണിയറ പ്രവർത്തകർ; വീണ്ടും വിവാദം

സമകാലിക മലയാളം ഡെസ്ക്

ന്നിനു പിറകെ ഒന്നായി വാവാദങ്ങളിൽ ചെന്നു ചാടുകയാണ് നടി അഹാന കൃഷ്ണ. ആരാധകന്റെ കമന്റ് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തത് വലിയ വിവാദമായതോടെ ക്ഷമാപണം നടത്തി താരം തടിയൂരിയിരുന്നു. ഇപ്പോൾ ചർച്ചയാവുന്നത് ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ പ്രമോ വിഡിയോക്ക് താരം നൽകിയ കമന്റ് അതിന് കിട്ടിയ മറുപടിയുമാണ്. 

ദുൽഖർ സൽ‌മാന് പിറന്നാൾ സമ്മാനമായാണ് അണിയറപ്രവർത്തകർ കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോ റിലീസ് ചെയ്തത്. ഇത് കുറുപ്പിന്റെ ഒഫീഷ്യൽ അക്കൗണ്ട് എന്ന് അവകാശപ്പെടുന്ന പേജിലും പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ നിമിഷ് രവി തന്റെ അക്കൗ പ്രമോ വിഡിയോ പങ്കുവെച്ചത്.   ഇതിനെ താഴെ വന്ന്  ‘നല്ല വിഡിയോ പക്ഷേ മോശം തമ്പ്നെയിൽ – നിങ്ങളെന്നു പഠിക്കും ?’ എന്നായിരുന്നു അഹാനയുടെ കമന്റ്. ഇതിന് താഴെ കുറുപ്പിന്റെ ഒഫീഷ്യൽ അക്കൗണ്ട് എന്ന് അവകാശപ്പെടുന്ന പേജ് നൽകിയ മറുപടി ‘അതിന് നീയേതാ ?’ എന്നായിരുന്നു. 

അതോടെ അഹാനയുടെ കമന്റിന് താഴെ ചർച്ചകൾ രൂക്ഷമായി. താരത്തെ വിമർശിച്ചുകൊണ്ടുള്ള കൂടുതൽ കമന്റുകൾ വന്നതോടെ നിമിഷ് മറുപടി നീക്കം ചെയ്തു. എന്നാൽ ഈ കമന്റിന്റെ സ്ക്രീൻഷോട്ട് അപ്പോഴേക്ക് വൈറലായി. അഹാനയുടെ കമന്റ് കാണാനായി മാത്രം ആളുകൾ പേജിലേക്ക് എത്തിത്തുടങ്ങി. കമന്റ് കാണാതായതോടെ സിനിമയുടെ വിഡിയോയുടെ താഴെ അതു സംബന്ധിച്ചായി ചർച്ച മുഴുവൻ. മറുപടികൊടുത്തത് കുറുപ്പിന്റെ ഒഫീഷ്യൽ അക്കൗണ്ട് അല്ല എന്നാണ് നിമിഷ് പറയുന്നത്. അതിനാലാണ് റിപ്ലേ നീക്കം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 

ലോക്ഡൗൺ സംബന്ധിച്ചുള്ള പരാമർശത്തിലൂടെയാണ് താരം വിവാദങ്ങൾ നിറയുന്നത്. തുടർന്ന് താരം സൈബർ അക്രമകൾക്ക് എഴുതിയ ലവ് ലെറ്റർ ഹിറ്റായി. എന്നാൽ വിമർശിച്ച ആളുടെ കമന്റ് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതോടെ താരം തന്നെ സൈബർ ബുള്ളീയിങ് നടത്തുകയാണെന്ന ആരോപണം ഉയർന്നു. ഇതോടെ രൂക്ഷവിമർശനമാണ് താരത്തിന് നേരെ ഉയർന്നത്. അതിനിടെ യൂട്യൂബർ അർജ്യൂവിന്റെ വിഡിയോ റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട ചർച്ചകളും കൊഴുക്കുന്നുണ്ട്. പുതിയ വിവാദത്തെ താരം എങ്ങനെ നേരിടുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ