ചലച്ചിത്രം

'അച്ഛന്‍ ആശുപത്രിയിലായില്ലേ, ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്'; പരിഹസിച്ച യുവതിക്ക് മറുപടിയുമായി അഭിഷേക് ബച്ചന്‍; കയ്യടി

സമകാലിക മലയാളം ഡെസ്ക്

കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പരിഹാസവുമായി എത്തിയ യുവതിക്ക് അഭിഷേക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. കഴിഞ്ഞ ദിവസം താരം തന്റെ പുതിയ വെബ് സീരീസ് ബ്രീത്ത് ഇന്‍ടു ദി ഷാഡോസിനെക്കുറിച്ചുള്ള ട്വീറ്റ് പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് താരത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റ് എത്തിയത്. 

അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയല്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത് എന്നാണ് പരുള്‍ കൗഷിക് എന്നായിരുന്നു യുവതിയുടെ ചോദ്യം.  ഇതിന് രസകരമായിട്ടാണ് താരം മറുപടി നല്‍കിയത്. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ആശുപത്രിയില്‍ കിടന്നുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത് എന്നായിരുന്നു മറുപടി. എന്നാല്‍ അതുകൊണ്ടൊന്നും അവരുടെ വായടക്കാന്‍ ആയില്ല, വേഗം രോഗമുക്തി നേടൂ സാര്‍, വെറുതെ കിടന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഭാഗ്യം ഉണ്ടാവണമെന്നില്ല- എന്നാണ് അവര്‍ പറഞ്ഞത്. താനും കുടുംബവും ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ മറുപടി. ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്ന അനുഭവം നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാവാതിരിക്കട്ടേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സുരക്ഷിതയും ആരോഗ്യവതിയുമായി ഇരിക്കൂ, നിങ്ങളുടെ ആശംസയ്ക്ക് നന്ദി- താരം കുറിച്ചു. 

പരിഹാസത്തിനും മാന്യമായി മറുപടി നല്‍കിയ അഭിഷേകിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അതിനിടെ താരത്തെ പരിഹസിച്ച വ്യക്തിയെ വിമര്‍ശിച്ചുകൊണ്ടും നിരവധി കമന്റുകള്‍ എത്തി. കോവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ നാനാവദി ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചെങ്കിലും ഇവര്‍ രോഗമുക്തി നേടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്