ചലച്ചിത്രം

അന്ന് സച്ചിക്ക് അയച്ച സന്ദേശം, തോരാത്ത മഴയിൽ ഓർമകളിലേക്ക് മടങ്ങി പൃഥ്വി, ഇത് ഉണങ്ങാത്ത മുറിവ്

സമകാലിക മലയാളം ഡെസ്ക്

പുറത്ത് മഴ തകർത്തു പെയ്യുമ്പോൾ, പ്രണയവും സൗഹൃദവും ഇഷ്ട ​ഗാനവും സിനിമയുമെല്ലാം നമ്മുടെ മനസിലേക്ക് വരും. നടൻ പൃഥ്വിരാജ് മടങ്ങിയത് ഇനിയും ഉണങ്ങാത്ത മുറിവിലേക്കാണ്, പ്രിയ സുഹൃത്ത് സച്ചിയുടെ ഓർമകളിലേക്ക്. മുൻപ് സച്ചിക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് താൻ എത്രത്തോളം സച്ചിയെ മിസ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. 

പത്മരാജന്റെ തൂവാനത്തുമ്പികളിലെ ക്ലാരയുടെ സംഭാഷണമാണ് സച്ചിയ്ക്ക് അയച്ചത്.  ‘എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാകുവാ.. ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്..’ തിരിച്ച് സച്ചിയും മറുപടി നൽകിയിട്ടുണ്ട്. ഹൃദയചിഹ്നത്തിനൊപ്പമാണ് പൃഥ്വി മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. 

മലയാള സിനിമ പ്രേമികളുടെ മനസിൽ എന്നും കുളിർമഴ പെയ്യിക്കുന്ന ചിത്രമാണ് തൂവാനത്തുമ്പികൾ, മഴപെയ്യുമ്പോൾ ക്ലാരയും ജയകൃഷ്ണനും പത്മരാജനുമെല്ലാം അവരുടെ മനസിലേക്ക് വരും. സച്ചിയും പൃഥ്വിയും വ്യത്യസ്തരായിരുന്നില്ല. എന്നാൽ ഇന്ന് മഴ പൃഥ്വിയെ ഓർമിപ്പിക്കുന്നത് തന്റെ നഷ്ടസൗഹൃദമാണ്. സച്ചിയുടെ വേർപാട് തീർത്ത വേദന പങ്കുവെച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. കഴിഞ്ഞ മാസമായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടവാങ്ങിയത്. സിനിമയ്ക്കു പുറത്തും വ്യക്തിപരമായി പൃഥ്വിരാജ് ഏറെ അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു സച്ചി. അദ്ദേഹത്തിന്റെ അവസാന രണ്ട് ചിത്രത്തിലും പൃഥ്വിരാജ് ഭാ​ഗമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്