ചലച്ചിത്രം

അദ്ദേഹത്തെ ജാഡക്കാരൻ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം "സിൽബന്ധികൾ" തന്നെ; മമ്മൂട്ടിയെക്കുറിച്ച് ഷമ്മി തിലകൻ 

സമകാലിക മലയാളം ഡെസ്ക്

സിനിമാ ജീവിതത്തിലെ നല്ലതും മോശവുമായ അനുഭവങ്ങൾ ലോക്ക്ഡൗൺ കാലത്ത് തുറന്നെഴുതുകയാണ് നടൻ ഷമ്മി തിലകൻ. നടൻ മമ്മൂട്ടിയുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെ പറ്റിയാണ് ഇക്കുറി ഷമ്മി പങ്കുവച്ചിരിക്കുന്നത്.  കെ ജി ജോർജ്ജ് സംവിധാനം ചെയ്ത കഥക്ക് പിന്നിൽ എന്ന സിനിമയുടെ ചിത്രീകരണഘട്ടത്തിലെ മമ്മൂട്ടിയുമായുണ്ടായ അടുപ്പമാണ് കുറിപ്പിൽ വിവരിച്ചിരിക്കുന്നത്. 

'കഥയ്ക്കു പിന്നിൽ' എന്ന സിനിമയിൽ സഹസംവിധായകനായിരുന്ന തന്നോട് മമ്മൂട്ടി കാണിച്ച കരുതലും നടനായ ശേഷം ആ കരുതലിൽ സംഭവിച്ച മാറ്റത്തെയും കുറിച്ചാണ് ഷമ്മിയുടെ പോസ്റ്റ്.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

#കുത്തിപ്പൊക്കൽ_പരമ്പര.
(Kadhakku Pinnil-1987. Script : Dennis Joseph. Direction : K.G.George.

സിനിമയിലെ എൻറെ ഗുരു സ്ഥാനീയരിൽ പ്രഥമ സ്ഥാനത്തുള്ള K.G.ജോർജ് സാറിൻറെ കൂടെ #ഇരകൾ എന്ന ചിത്രത്തിന് ശേഷം വർക്ക് ചെയ്ത സിനിമയാണ് #കഥയ്ക്കു_പിന്നിൽ..!
ശ്രീ. ഡെന്നിസ് ജോസഫിന്റെ രചനയിൽ..; ഇന്നത്തെ മെഗാസ്റ്റാർ മമ്മൂക്കയോടൊപ്പം എൻറെ പിതാവ്, ലാലു അലക്സ്, ദേവിലളിത തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച്..; 1987-ൽ റിലീസ് ചെയ്ത ചിത്രത്തിൽ സഹസംവിധായകൻ ആയിരുന്നു ഞാൻ.

ഈ സിനിമയ്ക്ക് മുമ്പേ തന്നെ മമ്മൂക്കയെ പരിചയവും, അടുപ്പവും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്ത ആദ്യ സിനിമയാണ് #കഥയ്ക്കു_പിന്നിൽ..!
ആ ലൊക്കേഷനിൽ എനിക്ക് ഏറ്റവും സപ്പോർട്ട് നൽകിയിരുന്നതും, എന്നെ ചേർത്ത് നിർത്തിയിരുന്നതും മമ്മൂക്കയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു