ചലച്ചിത്രം

യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം, മോനിഷയ്ക്ക് എന്തിനാണ് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയത്; ശാരദക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമ ലോകത്തിന് വേദനയുള്ള ഒരു ഓർമയാണ് നടി മോനിഷ. മലയാളികളുടെ ഇഷ്ടനായികയായി മാറിയതിന് പിന്നാലെയായിരുന്നു മോനിഷയുടെ അപ്രതീക്ഷിത മരണം. ഇന്നും താരത്തിന്റെ സൗന്ദര്യവും മുടിയുമെല്ലാം ആഘേഷിക്കപ്പെടുന്നുണ്ട്. എന്നാൽ മോനിഷയ്ക്ക് ദേശിയ അവാർഡ് കൊടുത്തതിന് വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. മോനിഷയുടേതുപോലെ യാതൊരു ചലനങ്ങളും ഇല്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും കണ്ടിട്ടില്ല എന്നാണ് ശാരദക്കുട്ടി ഫേയ്സ്ബുക്കിൽ കുറിച്ചത്.

‘മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവർ മത്സരിച്ചിരിക്കുക ? ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങൾ ? മലയാളത്തിൽ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും ?  നഖക്ഷതങ്ങൾ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങൾ ആവർത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിർജ്ജീവത അവർ പുലർത്തി.എന്റെ മാത്രം തോന്നലാകുമോ ഇത് ?’ ശാരദക്കുട്ടി കുറിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വലിയ ചർച്ചയായിരിക്കുകയാണ് ശാരദക്കുട്ടിയുടെ കുറിപ്പ്. ചിലർ മോനിഷയുടെ അഭിനയം മോശമായിരുന്നെന്ന് പറയുമ്പോൾ മറ്റ് ചിലർ രൂക്ഷഭാഷയിലാണ് വിമർശിക്കുന്നത്. അത്ര ചെറിയ പ്രായത്തിൽ ചെയ്യാവുന്നതിന്റെ ഏറ്റവും മികച്ച രീതിയിലാണ് മോനിഷയുടെ അഭിനയം എന്നാണ് ചിലർ പറയുന്നത്. കൂടാതെ അകാലത്തിൽ വിടപറഞ്ഞ കലാകാരിയെ വിമർശിക്കുന്നതിനെതിരെയും ഒരു വിഭാ​ഗം രം​ഗത്തെത്തുന്നുണ്ട്.

1986–ൽ തന്റെ പതിനഞ്ചാം വയസ്സിലാണ് മോനിഷയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കുന്നത്. എം.ടി വാസുദേവൻനായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത നഖക്ഷതങ്ങൾ എന്ന സിനിമയിലെ ഗൗരി എന്ന കഥാപാത്രമാണ് മോനിഷയെ അവാർഡിന് അർഹയാക്കിയത്. മോനിഷയുടെ അരങ്ങേറ്റചിത്രമായിരുന്നു നഖക്ഷതങ്ങൾ. തുടർന്ന് നിരവധി സിനിമകളിൽ മോനിഷ അഭിനയിച്ചു. മലയാളത്തിലെ മുൻനിര താരമായി തിളങ്ങി നിൽക്കുന്ന സമയത്ത് 1992 ലായിരുന്നു അപകടത്തിൽ മോനിഷ മരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം