ചലച്ചിത്രം

14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി സുരാജ് വെഞ്ഞാറമൂട്;  സുഖാന്വേഷണം നടത്തിയവരോട് സ്നേഹം അറിയിച്ച് താരം

സമകാലിക മലയാളം ഡെസ്ക്

ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയതായി ആരാധകരെ അറിയിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. കോവിഡ് പോസ്റ്റീവായ പ്രതിയുമായി അടുത്തിടപഴകിയ പൊലീസ് ഉദ്യോ​ഗസ്ഥനൊപ്പം പൊതുപ‌രിപാടിയിൽ പങ്കെടുത്തതോടെയാണ് സുരാജിന് ക്വാറന്റീനിൽ പോകേണ്ടിവന്നത്. വെഞ്ഞാറമൂട് സിഐയുടെ പരിശോധന ഫലം നെ​ഗറ്റീവായെങ്കിലും താരം ഹോം ക്വാറന്റീനിലിരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് താരം 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയത്. തന്റെ സുഖവിവരം അന്വേഷിച്ച എല്ലാവർക്കും സ്നേഹം അറിയിച്ചുകൊണ്ട് താരത്തിന്റെ പോസ്റ്റ്. 

സുരാജ് വെഞ്ഞാറമൂടിന്റെ പോസ്റ്റ്

പ്രിയപ്പെട്ടവരെ.

വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എം എൽ എ യും , നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് SCB ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ വെഞ്ഞാറമൂട്
Cl യും പങ്കെടുത്ത കാരണത്താൽ.
Secondary contact list - ൽ പ്പെട്ട് ഞാനും മറ്റുള്ളവരും Home quarantine - ലേക്ക്
പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

ഇപ്പോൾ വെഞ്ഞാറമൂട് CI യുടെ
Swab റിസൾട്ട് നെഗറ്റീവായി കണ്ടെത്തിയതിനാൽ
Cl യും Secondary contact - ൽ
ഉള്ള ഞങ്ങളും
നിരീക്ഷണത്തിൽ നിന്നും മോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തിൽ ഇരിക്കാൻ തീരുമാനിച്ചു , ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂൺ 5 ന് അവസാനിച്ച വാർത്തയും ഞാൻ നിങ്ങളുമായും പങ്കുവയ്ക്കുന്നു.

Home quarantine ആയ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്ത് നിന്നും ഫോണിൽ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവർ നിരവധിയാണ്. വിളിച്ചാൽ ബുദ്ധിമുട്ടാകുമോയെന്ന ധാരണയിൽ മറ്റുതരത്തിൽ കാര്യങ്ങൾ അന്വേക്ഷിച്ചറിഞ്ഞവരും ഉണ്ട്.

എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.
നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മിൽ എന്നത് കൊണ്ട് ഞാനതിന് തുനിയുന്നില്ല.

സ്നേഹപൂർവ്വം
സുരാജ് വെഞ്ഞാറമൂട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്