ചലച്ചിത്രം

ചരിത്രം കുറിക്കാൻ 'സൂഫിയും സുജാത'യും; ആമസോൺ പ്രൈമിൽ ജൂലെെ 2 ന് റിലീസ്

സമകാലിക മലയാളം ഡെസ്ക്

യസൂര്യ നായകനായെത്തുന്ന 'സൂഫിയും സുജാത'യും ആമസോൺ പ്രൈമിൽ ജൂലെെ 2 ന് റിലീസ് ചെയ്യും. അദിഥി റാവു ആണ് നായിക. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു  മലയാള സിനിമ തിയറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്.

സിനിമയുടെ ഒടിടി റിലീസ് വാർത്തകൾ പുറത്തുവന്നതുമുതൽ ഇതേക്കുറിച്ച് വ്യാപകമായി ചർച്ചചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ റിലീസ് ചെയ്യാനുള്ള തീരുമാനം തിയേറ്റർ വ്യവസായത്തെ ബാധിക്കുമെന്നാണ് ആരോപണം. ജയസൂര്യയുടെയും നിർമാതാവ് വിജയ്ബാബുവിന്റെയും ചിത്രങ്ങൾ ഇനിമുതൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും ഒരു വിഭാ​ഗം തിയേറ്റർ ഉടമകൾ പ്രഖ്യാപിച്ചിരുന്നു.

സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് തിയേറ്ററുകൾക്ക് വെല്ലുവിളി അല്ലെന്നാണ് വിജയ് ബാബുവിന്റെ പ്രതികരണം. സിനിമ റിലീസ് ചെയ്യാൻ കൊറോണ കാലം കഴിയുന്നത് വരെ കാത്തിരിക്കാനാവില്ല. നിലനിൽക്കണം എങ്കിൽ ഈ വഴിയേ ഉളളു എന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടകം വിവിധ ഭാഷകളിലായി ഏഴോളം സിനിമകളാണ് ഓൺലൈൻ റിലീസിന് ഒരുങ്ങുന്നത്. ജ്യോതിക നായികയായി എത്തിയ തമിഴ് ചിത്രം പൊൻമകൾ വന്താൽ ആയിരുന്നു ആദ്യ ഡിജിറ്റൽ റിലീസ്. മെയ് 29നാണ് ചിത്രം ഓൺലൈൻ റിലീസ് ചെയ്തത്.  അമിതാഭ് ബച്ചൻ–ആയുഷ്മാൻ ഖുറാന ടീമിന്റെ ഗുലാബി സിതാബോ ജൂൺ 12ന് എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്