ചലച്ചിത്രം

'നടക്കുന്നത് വലിയ തട്ടിപ്പ്, ഇരയാകരുത്'; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി അഹാന കൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

ന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നടക്കുന്ന വലിയ ഒരു തട്ടിപ്പ് തുറന്നുകാട്ടിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളിലേക്കെത്തുന്ന ചില വ്യാജസന്ദേശങ്ങളെക്കുറിച്ചാണ് അഹാനയുടെ മുന്നറിയിപ്പ്. അക്കൗണ്ടുകള്‍ വേരിഫൈഡ് ആക്കി നല്‍കാം എന്നും നിങ്ങളുടെ അക്കൗണ്ട് ഉടനടി ബാന്‍ ചെയ്യപ്പെടും എന്നുമൊക്കെ സന്ദേശമയച്ചാണ് ഇവര്‍ ആളുകളിലേക്കെത്തുന്നത് എന്ന് നടി പറയുന്നു.

വ്യാജസന്ദേശങ്ങളുമായെത്തുന്ന ഈ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ ചില വഴികളും നടി പങ്കുവച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളുടെ പേരുകളില്‍ കണ്ടെത്താന്‍ കഴിയുന്ന ചില തെറ്റുകളിലൂടെ ഇവരുടെ ഉദ്ദേശം തട്ടിപ്പാണെന്ന് മനസ്സിലാകുമെന്നാണ് അഹാന പറയുന്നത്. അങ്ങനെയുള്ള അക്കൗണ്ടുകളില്‍ നിന്നുവരുന്ന സന്ദേശങ്ങള്‍ കണ്ടില്ലെന്ന് നടിക്കണമെന്നാണ് അഹാനയുടെ ഉപദേശം.

യൂസൈര്‍ ഐഡിയും പാസ് വേര്‍ഡും പങ്കുവയ്ക്കാന്‍ ആണ് ആവശ്യപ്പെടുന്നത്. സ്വന്തം അക്കൗണ്ടുകള്‍ സുരക്ഷിതമാക്കി വയ്ക്കാന്‍ സെറ്റിങ്ങ്‌സില്‍ ടൂ സ്റ്റെപ്പ് ഒതെന്റിഫിക്കേഷന്‍ ഓണ്‍ ആക്കാനും അഹാന പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ