ചലച്ചിത്രം

മരിച്ചുകിടക്കുന്ന സുശാന്തിന്റെ ചിത്രം പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ; കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മുറിയില്‍ നിന്ന് പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്രാ പൊലീസ് രംഗത്തെത്തി.

' മരിച്ച നടന്‍ സുശാന്ത് സിങി രജ്പുത്തിന്റെ അസ്വസ്ഥപ്പെടുത്തുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തിനും കോടതി ഉത്തരവകള്‍ക്കും എതിരാണ്, ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും'- മഹാരാഷ്ട്ര പൊലീസ് സൈബര്‍ വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രം ഡിലീറ്റ് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഞായറാഴ്ചയാണ് സുശാന്തിനെ ബാന്ദ്രയിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹം കടുത്ത വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് വിവരം. ചികിത്സയെപ്പറ്റിയുള്ള രേഖകള്‍ മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.  സുശാന്തിന്റേത് കൊലപാതകമാണെന്നും ഗൂഢാലോചന നടന്നെന്നും മാതൃസഹോദരന്‍ ആരോപിച്ചു. നടന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍