ചലച്ചിത്രം

ഹിറ്റ് ​ഗാനത്തിന് ചുവടുവച്ച് സാനിയ, മെയ് വഴക്കം കണ്ട് അമ്പരന്ന് ആരാധകർ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

‍ഡാൻസിലും അഭിനയത്തിലും മോഡലങ്ങിലുമൊക്കെ ഒരുപോലെ തിളങ്ങുന്ന താരസുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി ഇപ്പോഴിതാ പുതിയൊരു യൂട്യൂബ് ചാനൽ കുടി ആരംഭിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ ഈ ചാനൽ വഴി മേക്കപ്പ് ടിപ്സും, ഫോട്ടോഷൂട്ട് വിശേഷങ്ങളുമൊക്കെ സാനിയ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ നടി പങ്കുവച്ച ഒരു ഡാൻസ് കവറാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സാനിയ അതേ നൃത്തപരിപാടിയിലെ മത്സരാർത്ഥിയായിരുന്ന റിനോഷിനൊപ്പമാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. 2001ൽ പുറത്തിറങ്ങിയ ‘മിന്നലേ’ എന്ന ചിത്രത്തിലെ ‘വസീഗരാ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണു ഇരുവരും ചുവടുവയ്ക്കുന്നത്. നൃത്തത്തിന് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് രണ്ടുപേരും ചേർന്നു തന്നെയാണ്.

സാനിയയുടെ അനായ‌ാസമായ മെയ് വഴക്കമാണ് അരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. നടിയുടെ കൂടുതൽ നൃത്തപ്രകടനങ്ങൾക്കായി കാത്തിരിക്കുന്നു എന്നും അരാധകർ കമന്റ് ബോക്സിൽ കുറിച്ചിട്ടുണ്ട്. ഇതിനോടകം ഒന്നരലക്ഷത്തോളം ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി