ചലച്ചിത്രം

മുളയിലേ നുളളുന്ന ഗൂഢസംഘം ആരെന്ന് വെളിപ്പെടുത്തണം, നീരജ് മാധവിനെതിരെ ഫെഫ്ക; അമ്മയ്ക്ക് കത്ത് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ഗൂഡസംഘം ആരെന്ന് നടന്‍ നീരജ് മാധവ് വെളിപ്പെടുത്തണമെന്ന് ഫെഫ്ക. ഈ ആവശ്യം ഉന്നയിച്ച് ഫെഫ്ക താരങ്ങളുടെ സംഘടനയായ അമ്മയക്ക് കത്ത് നല്‍കി.

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെ സിനിമ രംഗത്ത് നിലനില്‍ക്കുന്ന സ്വജനപക്ഷപാതവും വിവേചനവുമൊക്കെ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇതിനിടയില്‍ നീരജ് മാധവ് ഫെയ്‌സ്ബുക്കിലൂടെ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മലയാള സിനിമയിലും ചില അലിഖിത നിയമങ്ങള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കിയ നീരജ് വളര്‍ന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ഗൂഡസംഘം മലയാള സിനിമയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഫെഫ്കയുടെ പ്രതികരണം.

ഈ സംഘം ആരെന്ന് നീരജ് വെളിപ്പെടുത്തണം. അങ്ങനെയുളളവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കും. നീരജിന്റെ ഫെയ്‌സ്ബുക്ക് പോസ്‌ററില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു. അതിനിടെ നീരജ് മാധവിന്റെ ആരോപണത്തിനു മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ രംഗത്തെത്തി. കൂളിങ് ഗ്ലാസ് ധരിക്കുന്നതും കാലിന്മേല്‍ കാല്‍ വയ്ക്കുന്നതും അഹങ്കാരമല്ലെന്നും എന്നാല്‍ കയറ്റി വച്ച കാല്‍ ഇറക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതു ചെയ്യാതിരിക്കുമ്പോഴാണ് അത് അഹങ്കാരവും ജാഡയുമായി മാറുന്നതെന്നും സമൂഹമാധ്യമത്തില്‍ പങ്കു വച്ച കുറിപ്പില്‍ സിദ്ധു പനയ്ക്കല്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ